St. Jerome

വേദപാരംഗതനായ വിശുദ്ധ ജെറോം

എ‌ഡി 345-നോടടുത്ത്, ദാല്‍മേഷ്യായിലെ സ്ട്രിഡോണില്‍ ജനിച്ച വിശുദ്ധ ജെറോം, ക്രിസ്തീയ മഹാസാമ്രാജ്യത്തിലെ ഏറ്റവും മഹാത്മാക്കളായ വേദപണ്ഡിതന്മാരില്‍ ഒരാളായിരുന്നു. സ്വന്തം നാട്ടിലെ സ്കൂള്‍ വിദ്യാഭാസത്തിനു ശേഷം, 8 വര്‍ഷക്കാലം അദ്ദേഹം റോമില്‍ പ്രസംഗകല അഭ്യസിച്ചു. ഇതിനു ശേഷം, അക്ക്വിലിയിലേക്ക് മടങ്ങിവന്ന്, അദ്ദേഹം അവിടെ ഒരു സന്യാസസഭ സ്ഥാപിച്ചു. മൂന്ന് വര്‍ഷത്തിന് ശേഷം ആ സഭ ഛിന്നഭിന്നമായപ്പോള്‍, അദ്ദേഹം കിഴക്കന്‍ നാടുകളിലേക്ക് യാത്ര തിരിച്ചു. അവിടെ വച്ച് അദ്ദേഹം, മാല്‍ക്കസ് എന്ന് പേരുള്ള ഒരു വന്ദ്യ വയോധികനായ മഹര്‍ഷിയെ കണ്ടുമുട്ടി. ശൂന്യമായ ഒരു നിലവറയില്‍ ചാക്കുതുണികള്‍ ധരിച്ച്, വേദ ഗ്രന്ഥ പഠനത്തില്‍ മുഴുകി ജീവിക്കാന്‍ ഈ വിശുദ്ധന് ഉത്തേജനം നല്‍കിയത് ആ മഹര്‍ഷിയായിരുന്നു.

വൈകാതെ അദ്ദേഹം അന്തിയോക്യയിലേക്ക് തിരികെ വന്നു. വൈകാതെ, വൈദികനായി തിരുപട്ടം സ്വീകരിച്ചു. തന്റെ മെത്രാനുമൊത്തുള്ള കോണ്‍സ്റ്റാന്റിനാപ്പോള്‍ (ഇസ്ത്താംബൂള്‍) സന്ദര്‍ശന വേളയില്‍, അദ്ദേഹം വിശുദ്ധ ഗ്രിഗറി നാസ്സിയാന്‍സെന്‍, നിസ്സായിലെഗ്രഗറി എന്നിവരെ പരിചയപ്പെട്ടു. പിന്നീട് പോപ്പ് ഡമാസസ്സിന്റെ പ്രൈവറ്റ് സെക്രട്ടറിയാകാന്‍ A.D 382-ല്‍ റോമിലേക്ക് പോയി. ഇവിടെ വച്ച്, അദ്ദേഹം തന്റെ ആത്മസുഹൃത്തുക്കളായ പൗളാ എന്ന ധനാഢ്യയേയും, അവരുടെ മകളായ യൂസ്റ്റോച്ചിയമിനേയും, മാര്‍സെല്ലായേയും കണ്ടുമുട്ടി. ഇവിടെയും അദ്ദേഹം തന്റെ ശ്രേഷ്ഠമായ ജോലി ആരംഭിച്ചു.

പോപ്പിന്റെ ജോലി ചുമതലാപത്രവുമായി, സങ്കീര്‍ത്തനപുസ്തകത്തിന്റെയും, പുതിയനിയമത്തിന്റെയും ലത്തീന്‍ വിവര്‍ത്തനം പരിഷ്കരിക്കാന്‍ ആരംഭിച്ചു. അതീവശ്രദ്ധയോടും പാണ്ഢിത്യത്തോടും അദ്ദേഹം അത് നിര്‍വ്വഹിച്ചു. അവസാനം, ജെറോം വിശുദ്ധ ഗ്രന്ഥം മുഴുവനായി ലത്തീനിലേക്ക് പരിഭാഷപ്പെടുത്തി. ഇന്ന് അറിയപ്പെടുന്ന The Vulgate-എന്നത് ഈ വിവര്‍ത്തനമാണ്. എന്നാല്‍ പോപ്പ് ഡമാസ്സസിന്റെ മരണശേഷം, റോം വിട്ടു പോകാന്‍ ശത്രുക്കള്‍ അദ്ദേഹത്തെ നിര്‍ബന്ധിക്കുകയാണ് ചെയ്തത്.

പൗളായോടും യുസ്റ്റോച്ചിയമിനോടും ഒപ്പം, അദ്ദേഹം ബേത്ലഹേമിലേക്ക് പോയി. 420 ലെ മരണം വരെ 34 വര്‍ഷം ജീവിച്ചു. അവിടെ അദ്ദേഹത്തിന്റെ മേല്‍ നോട്ടത്തില്‍ ഒരു ആശ്രമം സ്ഥാപിച്ചിരുന്നു. പൗളായുടെ ചുമതലയില്‍ ഒരു മഠവും ഉണ്ടായിരുന്നു. അവരുടെ മരണശേഷം, യുസ്റ്റേച്ചിയം ചുമതല ഏറ്റെടുത്തു. ബെത്ലഹമില്‍ വരുന്ന എണ്ണമറ്റ തീര്‍ത്ഥാടകര്‍ക്ക് വേണ്ടി, അദ്ദേഹം ഒരു സത്രം സ്ഥാപിച്ചിരുന്നു. അദ്ദേഹത്തിന്റെ പാണ്ഡിത്യവും, വാദപ്രതിവാദശേഷിയും, പ്രബന്ധങ്ങളും, കത്തുകളും പലപ്പോഴും രോഷം ഉയര്‍ത്തുന്നവയായിരുന്നു. “മനുഷ്യന്റെ ആത്മാവിനെ ശിരസ്സിലാണ് പ്ലേറ്റോ ദര്‍ശിച്ചത്, ക്രിസ്തുവോ ഹൃദയത്തിലും” വിശുദ്ധന്റെ പ്രസിദ്ധമായ വാക്യമാണിത്.

Most of the saints are remembered for some outstanding virtue or devotion which they practiced, but Jerome is frequently remembered for his bad temper! It is true that he had a very bad temper and could use a vitriolic pen, but his love for God and his son Jesus Christ was extraordinarily intense; anyone who taught error was an enemy of God and truth, and Saint Jerome went after him or her with his mighty and sometimes sarcastic pen.

He was above all a Scripture scholar, translating most of the Old Testament from the Hebrew. Jerome also wrote commentaries which are a great source of scriptural inspiration for us today. He was an avid student, a thorough scholar, a prodigious letter-writer and a consultant to monk, bishop, and pope. Saint Augustine said of him, “What Jerome is ignorant of, no mortal has ever known.”

Saint Jerome is particularly important for having made a translation of the Bible which came to be called the Vulgate. It is not the most critical edition of the Bible, but its acceptance by the Church was fortunate. As a modern scholar says, “No man before Jerome or among his contemporaries and very few men for many centuries afterwards were so well qualified to do the work.” The Council of Trent called for a new and corrected edition of the Vulgate, and declared it the authentic text to be used in the Church.

In order to be able to do such work, Jerome prepared himself well. He was a master of Latin, Greek, Hebrew, and Chaldaic. He began his studies at his birthplace, Stridon in Dalmatia. After his preliminary education, he went to Rome, the center of learning at that time, and thence to Trier, Germany, where the scholar was very much in evidence. He spent several years in each place, always trying to find the very best teachers. He once served as private secretary to Pope Damasus.

After these preparatory studies, he traveled extensively in Palestine, marking each spot of Christ’s life with an outpouring of devotion. Mystic that he was, he spent five years in the desert of Chalcis so that he might give himself up to prayer, penance, and study. Finally, he settled in Bethlehem, where he lived in the cave believed to have been the birthplace of Christ. Jerome died in Bethlehem, and the remains of his body now lie buried in the Basilica of St. Mary Major in Rome.

Source : www.syromalabarperth.org.au

Leave a Reply

Your email address will not be published. Required fields are marked *