Archangels Michael, Gabriel and Raphael
ബൈബിളില്‍ മാലാഖമാരെപ്പറ്റി പല ഭാഗ ത്തും പറയുന്നുണ്ടെങ്കിലും മിഖായേല്‍, ഗബ്രിയേല്‍, റാഫേല്‍ എന്നി വരുടെ മാത്രമേ പേര് പറയുന്നുള്ളു. ഇവര്‍ മൂന്നു പേരും പ്രധാന മാലാഖമാര്‍ എന്നറിയപ്പെടുന്നു.
ശുദ്ധീകരിക്കപ്പെട്ട ആത്മാക്കളാണ് മാലാഖമാര്‍. മാലാഖ എന്നാ വാക്കിന്റെ അര്‍ത്ഥം ‘ദാസന്‍’ അല്ലെങ്കില്‍ ‘ദൈവത്തിന്റെ ദൂതന്‍’ എന്നാണ്. മനുഷ്യരിലും ഉന്നത സ്ഥാനം വഹിക്കുന്ന സ്വര്‍ഗ്ഗീയ ആത്മാക്കളാണ് മാലാഖമാര്‍. മാലാഖമാര്‍ക്ക് ഭൗതീകമായ ശരീരമില്ല. അവര്‍ തങ്ങളുടെ നിലനില്‍പ്പിനൊ പ്രവര്‍ത്തികള്‍ക്കോ ഭൗതീകമായ ഒരു വസ്തുവിനെയോ അവര്‍ ആശ്രയിക്കുന്നുമില്ല. വിശുദ്ധരിലും ഭിന്നരാണ് മാലാഖമാര്‍. എണ്ണിതീര്‍ക്കുവാന്‍ കഴിയാത്തവിധം ബാഹുല്യമുള്ള വ്യക്തികളുടെ കൂട്ടമാണ് മാലാഖ വൃന്ദം.വിശുദ്ധ ഗ്രന്ഥത്തില്‍ പരാമര്‍ശിച്ചിട്ടുള്ള ഒമ്പത് വൃന്ദങ്ങളില്‍ ഒന്നാണ് മുഖ്യദൂതന്‍മാര്‍.
ഈ മാലാഖ വൃന്ദങ്ങള്‍ ക്രമമനുസരിച്ച് :
1) ദൈവദൂതന്‍മാര്‍
2) മുഖ്യദൂതന്‍മാര്‍
3) പ്രാഥമികന്‍മാര്‍
4) ബലവാന്മാര്‍
5) തത്വകന്മാര്‍
6) അധികാരികള്‍
7) ഭദ്രാസനന്മാര്‍
8) ക്രോവേന്മാര്‍
9) സ്രാഫേന്‍മാര്‍.
വിശുദ്ധ മിഖായേല്‍
മിഖായേല്‍ എന്ന മുഖ്യ ദൂതന്റെ പേര് ഹീബ്രുവില്‍ അര്‍ത്ഥമാക്കുന്നത് ‘ദൈവത്തിനോട് അടുത്തവന്‍’ എന്നാണ്. സ്വര്‍ഗ്ഗീയ ദൂതന്മാരുടെ രാജകുമാരന്‍ എന്നും മിഖായേല്‍ മാലാഖ അറിയപ്പെടുന്നു. പടചട്ടയും പാദുകങ്ങളുമണിഞ്ഞ ഒരു യോദ്ധാവിന്റെ രൂപത്തിലാണ് വിശുദ്ധ മിഖായേലിനെ മിക്കപ്പോഴും ചിത്രീകരിച്ച് കണ്ടിട്ടുള്ളത്. വിശുദ്ധ ഗ്രന്ഥത്തില്‍ മിഖായേല്‍ എന്ന പേര് നാല് പ്രാവശ്യം രേഖപ്പെടുത്തിയിട്ടുള്ളതായി കാണാം.
രണ്ടു പ്രാവശ്യം ദാനിയേലിന്റെ പുസ്തകത്തിലും ഒരു പ്രാവശ്യം വിശുദ്ധ ജൂതിന്റെയും പ്രബോധനത്തിലും ഒരു പ്രാവശ്യം വെളിപാട് പുസ്തകത്തിലും ഇത് കാണാന്‍ സാധിക്കും. വെളിപാട് പുസ്തകത്തില്‍ വിശുദ്ധ മിഖായേലും മറ്റ് മാലാഖമാരും ലുസിഫറും മറ്റ് സാത്താന്‍മാരുമായി നിരന്തരം പോരാടുന്നതായി വിവരിച്ചിട്ടുണ്ട്. സാത്താനോട് പോരാടുന്നതിനും, മരണസമയത്ത് ആത്മാക്കളെ സാത്താന്റെ പിടിയില്‍നിന്നു രക്ഷിക്കുന്നതിനും, ക്രിസ്ത്യാനികളുടെ രക്ഷകനായിരിക്കുന്നതിനും, ആത്മാക്കളെ അന്തിമവിധിക്കായി കൊണ്ട് വരുന്നതിനും മറ്റുമായി നാം വിശുദ്ധ മിഖായേലിന്റെ സഹായം അഭ്യര്‍ത്ഥിക്കുന്നു.
പല രാജ്യങ്ങളിലും ഈ ദിവസം ‘Michaelmas’ എന്ന പേരിലറിയപ്പെടുന്നു. വിളവെടുപ്പ് ആഘോഷ ദിവസങ്ങളില്‍ ഉള്‍പ്പെടുന്ന ദിവസമാണിത്. ഇംഗ്ലണ്ടില്‍ മൂന്നുമാസം കൂടുമ്പോള്‍ കണക്കുകള്‍ തീര്‍ക്കേണ്ട ദിവസമായി ഇതിനെ കാണുന്നു. പുതിയ ജോലിക്കാരെ നിയമിക്കുക, ന്യായാധിപന്മാരെ തിരഞ്ഞെടുക്കുക തുടങ്ങി നിയമ കാര്യങ്ങളും സര്‍വ്വകലാശാല വിദ്യാഭ്യാസത്തിനും ഈ ദിവസം തുടക്കം കുറിക്കുന്നു.
ഇത് കൂടാതെ നായാട്ടു വിനോദങ്ങള്‍ക്കും ഈ ദിവസം തുടക്കം കുറിക്കുന്നു. പല രാജ്യങ്ങളിലും ഈ ദിവസത്തെ ഭക്ഷണം പ്രത്യേകത ഉള്ളതായിരിക്കും. ബ്രിട്ടീഷ് ദ്വീപുകളില്‍ വലിയ താറാവിനെ ഈ ദിവസം സമൃദ്ധിക്കായി ഭക്ഷിക്കുന്നു. ഫ്രാന്‍സില്‍ ‘വാഫിള്‍സ്’ അല്ലെങ്കില്‍ ‘ഗോഫ്രെസ്’ ഉം സ്കോട്ലാന്‍ഡില്‍ Michael’s Bannock (Struan Micheli) വലിയ കേക്കുപോലത്തെ ഭക്ഷണവും, ഇറ്റലിയില്‍ ‘Gnocchi’ യുമാണ് പരമ്പരാഗതമായി ഈ ദിവസത്തില്‍ ഭക്ഷിക്കുന്നത്.
വിശുദ്ധ ഗബ്രിയേല്‍
പഴയനിയമത്തിലും പുതിയ നിയമ ത്തിലും പലതവണ പ്രത്യക്ഷപ്പെടുന്ന മാലാഖയാണ് ഗബ്രിയേല്‍. ‘ദൈവത്തിന്റെ ശക്തന്‍’ എന്നാണ് ഗബ്രിയേല്‍ എന്ന വാക്കിന്റെ അര്‍ഥം. നാലു തവണ വി. ഗബ്രിയേല്‍ ബൈബിളില്‍ പരാമര്‍ശിക്കപ്പെടുന്നുണ്ട്. പഴയനിയമത്തിലെ ദാനിയേലിന്റെ പുസ്തക ത്തില്‍ രണ്ടു തവണയും പുതിയ നിയമത്തില്‍ രണ്ടു തവണയും. വരാനിരിക്കുന്ന രക്ഷകനെ ക്കുറിച്ച് ദാനിയേല്‍ പ്രവാചകനെ അറിയിക്കുന്നത് ഗബ്രിയേല്‍ ദൈവദൂതനായിരുന്നു. (ദാനിയേല്‍ 8:16-26; 9:21) പുതിയനിയമത്തില്‍ സ്‌നാപകയോഹന്നാന്റെ ജനനവും യേശുവിന്റെ ജനനവും അറിയിക്കുന്നതും ഗബ്രിയേല്‍ മാലാഖയാണ്. സ്‌നാപകയോഹന്നാന്റെ ജനനവാര്‍ത്ത ഗബ്രിയേല്‍ മാലാഖ പിതാവായ സക്കറിയായെ അറിയി ക്കുന്ന സംഭവം ലൂക്കായുടെ സുവിശേഷത്തില്‍ വായിക്കാം. വൃദ്ധയായ തന്റെ ഭാര്യ ഒരു കുഞ്ഞി നെ പ്രസവിക്കുമെന്ന വാര്‍ത്ത കേട്ട് സക്കറിയ അവിശ്വസിക്കുമ്പോള്‍ ഗബ്രിയേല്‍ മാലാഖ ഇങ്ങ നെയാണ് പറയുന്നത്: ”ഞാന്‍ ദൈവസന്നിധിയില്‍ നില്‍ക്കുന്ന ഗബ്രിയേലാകുന്നു. നിന്നോട് സംസാരിക്കുവാനും ഈ സദ്‌വാര്‍ത്ത നിന്നെ അറിയിക്കുവാനുമായി ഞാന്‍ അയയ്‌ക്കപ്പെട്ടിരിക്കുന്നു. യഥാകാലം പൂര്‍ത്തിയാകാനുള്ള എന്റെ ഈ വാക്കുകള്‍ നീ അവിശ്വസിച്ചതിനാല്‍ അവ സംഭവിക്കുന്ന ദിവസം വരെ നീ സംസാരശക്തി നഷ്ടപ്പെട്ട് മൂകനായിരിക്കും.”(ലൂക്ക 1: 19,20)ലോകരക്ഷകനായ യേശുവിന്റെ ജനനവാര്‍ത്ത കന്യകയായ മറിയത്തെ അറിയിക്കുന്നതും ഗബ്രിയേല്‍ മാലാഖയാണ്. ”യൗസേപ്പ് എന്ന പുരുഷനുമായി വിവാഹനിശ്ചയം ചെയ്യപ്പെട്ടിരുന്ന ഒരു കന്യകയുടെ അടുത്തേക്ക് ദൈവം ഗബ്രിയേല്‍ ദൂതനെ അയച്ചു. ആ കന്യകയുടെ പേര് മറിയം എന്നായിരുന്നു. ദൂതന്‍ അവരുടെ അടുത്തെത്തി പറഞ്ഞു: ”ദൈവകൃപ ലഭിച്ചവളെ, സ്വസ്തി, കര്‍ത്താവ് നിന്നോടുകൂടെ.” (ലൂക്ക 1: 27,28) ദൈവദൂതനെ കണ്ട് ഭയപ്പെടുന്ന മറിയത്തെ ഗബ്രിയേല്‍ ആശ്വസിപ്പിക്കുന്നതായും ദൈവത്തിന് അസാധ്യമായി യാതൊന്നുമില്ല എന്നു പറഞ്ഞ് സമാധാനിപ്പിക്കുന്നതായും ലൂക്കായുടെ സുവിശേഷത്തില്‍ വായിക്കാം. യഹൂദര്‍ ഗബ്രിയേലിനെ വിധിയുടെ മാലാഖയായാണ് കണക്കാക്കുന്നത്. മിഖായേല്‍ മാലാഖ യ്‌ക്കു തൊട്ടുതാഴെയുള്ള മാലാഖയാണ് ഗബ്രിയേല്‍ എന്നാണ് അവരുടെ വിശ്വാസം. എന്നാല്‍, ക്രൈസ്തവവിശ്വാസം അനുസരിച്ച് ഗബ്രിയേല്‍ മാലാഖയ്‌ക്കാണ് ഉന്നത സ്ഥാനം. ലോകരക്ഷ കനായ യേശുവിന്റെ ജനനവാര്‍ത്ത അറിയിക്കുവാന്‍ നിയോഗിക്കപ്പെടുന്നത് ഏറ്റവും ഉന്നതസ്ഥാ നമുള്ള ദൈവദൂതനായിരിക്കും എന്ന വിശ്വാസം മൂലമാണിത്. യൗസേപ്പ് പിതാവിനു സ്വപ്ന ത്തില്‍ പ്രത്യക്ഷപ്പെടുന്ന ദൈവദൂതനും ഗബ്രിയേലാണെന്ന് വിശ്വസിക്കപ്പെടുന്നു. കുരിശു മരണത്തിനു വിധിക്കപ്പെടുന്നതിനായി പടയാളികള്‍ തടവിലാക്കും മുന്‍പ് ഗദ്‌സമന്‍ തോട്ടത്തില്‍ പ്രാര്‍ഥിക്കുന്ന യേശുവിനു കരുത്തുനല്‍കുവാനും ആശ്വാസമേകുവാനും ഗബ്രിയേല്‍ മാലാഖയെ ദൈവം അയച്ചു എന്നൊരു വിശ്വാസമുണ്ട്. ബൈബിളില്‍ ഈ സംഭവം സൂചിപ്പിക്കുന്നില്ലെങ്കിലും ആദിമസഭയുടെ കാലം മുതല്‍ ഈ വിശ്വാസം നിലവിലുണ്ട്.
വിശുദ്ധ ഗബ്രിയേല്‍ എന്ന പേര് അര്‍ത്ഥമാക്കുന്നത് ‘ദൈവം എന്റെ ശക്തി’ എന്നാണ്. ദൈവം തന്റെ അവതാര പദ്ധതികള്‍ മനുഷ്യര്‍ക്ക് വിളംബരം ചെയ്യുന്നതിനായി തിരഞ്ഞെടുത്തിരിക്കുന്ന ദൂതന്‍ എന്ന നിലയിലാണ് വിശുദ്ധ ഗബ്രിയേല്‍ കൂടുതലായും അറിയപ്പെടുന്നത്. പരിശുദ്ധ മറിയത്തെ വിശുദ്ധ ഗബ്രിയേല്‍ അഭിവാദ്യം ചെയ്യുന്നത് വളരെ ലളിതവും എന്നാല്‍ അര്‍ത്ഥവത്തായ വാക്യങ്ങളാലാണ്. “നന്‍മ നിറഞ്ഞ മറിയമേ, നിനക്ക് സ്തുതി” എന്നത് മുഴുവന്‍ ക്രിസ്ത്യാനികളുടെയും പ്രിയപ്പെട്ട പ്രാര്‍ത്ഥന ആയി മാറിയിട്ടുണ്ട്.
വിശുദ്ധ റാഫേല്‍
മുഖ്യദൂതനായ വിശുദ്ധ റാഫേലിനെ കുറിച്ചുള്ള വിവരം നമുക്ക് കിട്ടുന്നത് തോബിത്തിന്റെ പുസ്തകത്തില്‍ നിന്നുമാണ്. യുവാവായ തോബിത്തിനെ തന്റെ ജീവിത യാത്രയിലെ വിഷമ ഘട്ടങ്ങളില്‍ ആശ്വസിപ്പിക്കുന്ന ഒരു സഹചാരി എന്ന ദൗത്യമാണുള്ളത്. ബെത്സെദായിലെ കുളത്തിലെ അത്ഭുതവെള്ളം ഇളക്കിയത് വിശുദ്ധ റാഫേല്‍ ആണെന്ന് വിശ്വസിക്കപ്പെടുന്നു. ഗബ്രിയേല്‍ എന്ന വാക്കിനര്‍ത്ഥം ‘ദൈവം ശാന്തി നല്‍കുന്നു’ എന്നാണ്.
Angels are messengers from God. Three of the special messengers mentioned in the Bible are the archangels Michael, Gabriel, and Raphael. The names of each of these archangels tell us about the work God gave them to do.
Michael’s name means “who is like God.” God gave Michael the responsibility of protecting us as God protects us.
Gabriel’s name means “hero of God.” Gabriel is God’s hero because he communicates God’s message to people. We remember Gabriel best for being the angel who announced to Mary that she would be the mother of God’s only Son.
Raphael’s name means “God has healed.” In the Bible, Raphael heals a blind man and is said to have stirred the water in a pool where Jesus healed a paralyzed man.
On the feast day of the archangels, we remember that God’s messengers guide us in our journey to everlasting life with our Father. We can pray to Michael when we face temptation. We can ask to Gabriel to help us say “yes” to God as Mary did so many years ago. We can pray to Raphael when we are ill or know someone who is in need of healing.
We honor the archangels as saints. They remind us that God is always with us and that God loves so much about us that he gives us special helpers to light and guide us to him.
Source : www.syromalabarperth.org.au