Divine Praises (യാമപ്രാര്‍ത്ഥനകള്‍)
ദിവ്യഗുരുവിന്റെ പഠനവും മാതൃകയും ശിരസ്സാവഹിച്ചുകൊണ്ട് ആദിമ സഭയും പ്രാര്‍ത്ഥനയുടെ കാര്യത്തില്‍ പ്രത്യേകം നിഷ്കര്‍ഷ വച്ചിരുന്നു. യൂദാസിനു പകരം ഒരാളെ തിരഞ്ഞെടുക്കുന്നതിനു മുമ്പായി ശ്ലീഹന്മാര് ഒരുമിച്ചു പ്രാര്‍ത്ഥിച്ചു (നട. 1, 24-25). സമൂഹത്തിന്റെ ശുശ്രൂഷയ്ക്കുവേണ്ടി തിരഞ്ഞെടുത്തവരുടെമേല്‍ കൈവയ്പ് നടത്തുന്നതിനുമുമ്പ് അവര്‍ പ്രാര്‍ത്ഥിച്ചു (നട. 6, 6; 13, 3). ഇതിനും പുറമെ വചനശുശ്രൂഷയ്ക്കും പ്രാര്‍ത്ഥനയ്ക്കുമായി അവര്‍ സ്വയം പ്രതിഷ്ഠിച്ചതായും വിശുദ്ധ ഗ്രന്ഥത്തില്‍ നാം വായിക്കുന്നു (നട. 6, 4). കൂടാതെ പഴയനിയമത്തില്‍ അങ്ങിങ്ങായി സൂചനയുള്ളതുപോലെ ദിവസത്തില്‍ പലപ്രാവശ്യം ആദിമസഭ പ്രാര്‍ത്ഥിച്ചിരുന്നു. ഈശോ തന്നെ രാവിലെയും (മര്‍ക്കോ….