St. Ambrose
വി. അംബ്രോസ് ഏതാണ്ട് 333-ല്‍ ട്രിയറിലുള്ള ഒരു റോമന്‍ പ്രഭു കുടുംബത്തിലാണ് അംബ്രോസ് ജനിച്ചത്. വിശുദ്ധന്റെ പിതാവിന്റെ മരണത്തിനു ശേഷം അദ്ദേഹം റോമിലേക്ക് പോയി. അധികം താമസിയാതെ അദ്ദേഹം അവിടുത്തെ സ്ഥാനപതിയായി നിയമിതനാവുകയും മിലാനില്‍ താമസം ഉറപ്പിക്കുകയും ചെയ്തു. മെത്രാന് തിരഞ്ഞെടുപ്പിനെ ചൊല്ലി നാസ്ഥികരും കത്തോലിക്കരും തമ്മിലുള്ള ഒരു തര്‍ക്കം പരിഹരിക്കുന്നതിനിടക്ക് വിശ്വാസ സ്ഥിരീകരണത്തിനായി തയ്യാറെടുത്ത് കൊണ്ടിരുന്ന അദ്ദേഹം സന്ദര്‍ഭവശാല്‍ മെത്രാനായി തിരഞ്ഞെടുക്കപ്പെട്ടു. ഇതേ തുടര്‍ന്ന് അദ്ദേഹം പൂര്‍ണ്ണ മനസ്സോടുംകൂടി ദൈവശാസ്ത്ര പഠനത്തിനായി ഉത്സാഹിച്ചു. കൂടാതെ തന്റെ സമ്പാദ്യമെല്ലാം പാവങ്ങള്‍ക്ക് വീതിച്ചു നല്‍കുകയും ചെയ്തു….