Season of Annunciation (മംഗളവാര്‍ത്തക്കാലം) & Season of Nativity (പിറവിക്കാലം)
Malayalam : മംഗളവാര്‍ത്തക്കാലം (Mangalavarthakkalam)
Suriyani : ܕܣܘܼܒܵܪܵܐ (Subara)
Main Theme : ഈശോയുടെ ജനനം (The Birth of Jesus)
Malayalam : പിറവിക്കാലം (Piravikkalam)
Suriyani : یلدا (Yelda)
Main Theme : ഈശോയുടെ ജനനം (The Birth of Jesus)
സീറോ മലബാര്‍ സഭയുടെ ആരാധനാവല്‍സരം ആരംഭിക്കുന്നത് മനുഷ്യാവതാരരഹസ്യത്തെ അനുസ്മരിക്കുന്ന മംഗളവാര്ത്തക്കാലത്തോടു കൂടിയാണ്. ഡിസംബര്‍ 25-ാം തീയതി ആഘോഷിക്കുന്ന ഈശോയുടെ തിരുപ്പിറവിയെ കേന്ദ്രമാക്കിയുള്ളതാണ് ഈ കാലങ്ങള്‍. തിരുപ്പിറവിക്കുമുമ്പ് നാലും തിരുപ്പിറവിക്കുശേഷം രണ്ടും ആഴ്ച്ചകളാണ് ഈ കാലങ്ങളിലുള്ളത്. തിരുപ്പിറവിക്ക് ഒരുക്കമായി ഡിസംബര്‍ 1 മുതല്‍ 25 വരെ മാര്‍ത്തോമ്മാ ക്രിസ്ത്യാനികള്‍ ഇരുപത്തഞ്ച് നോമ്പ് ആചരിക്കുന്നു.
ഈശോയില്‍ പൂര്‍ത്തിയാകുന്ന രക്ഷാകരപ്രവൃത്തി ആരംഭിക്കുന്നത് അവിടുത്തെ ജനനത്തോടുകൂടിയാണല്ലോ. സുറിയാനി ഭാഷയില്‍ ‘സൂവാറാ‘ എന്നാണ് മംഗളവാര്‍ത്തക്കാലത്തിന്റെ പേര്. ‘പ്രഖ്യാപനം’, ‘അറിയിപ്പ്’ എന്നൊക്കെയാണ് സൂവാറാ’ എന്ന പദത്തിന്റെ അര്‍ത്ഥം. സുറിയാനി ഭാഷയില്‍ ‘യല്‍ദാ‘ എന്നാണ് പിറവിക്കാലത്തിന്റെ പേര്. രക്ഷകനെ പ്രതീക്ഷിച്ചിരുന്ന മാനവവംശത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും മംഗളകരമായ വാര്‍ത്തയായിരുന്നല്ലോ ഗബ്രിയേല്‍ ദൂതന് പരിശുദ്ധ കന്യകാമറിയത്തെ അറിയിച്ചത്. അങ്ങനെ സമയത്തിന്റെ തികവില്‍ പൂര്‍ത്തിയായ ഈശോയുടെ മനുഷ്യാവതാര രഹസ്യത്തിന്റെ പശ്ചാത്തലത്തിലാണ് ഈ കാലങ്ങള്‍ രൂപപ്പെടുത്തിയിരിക്കുന്നത്. അവിടുത്തെ മുന്നോടിയായ യോഹന്നാന് മാംദാനയുടെ ജനനത്തെക്കുറിച്ചുള്ള മുന്നറിയിപ്പും അദ്ദേഹത്തിന്റെ ജനനവും അടങ്ങുന്ന മംഗള സംഭവവും ഈ ദിവസങ്ങളില്‍ സഭ അനുസ്മരിക്കുന്നു.
ഈശോയുടെ മനുഷ്യാവതാരരഹസ്യം കൊണ്ടാടുന്നതിന് ഒരുക്കമായി മനുഷ്യസൃഷ്ടി, ആദിമാതാപിതാക്കളുടെ അനുസരണക്കേട്, അതിന്റെ അനന്തരഫലങ്ങള്‍, അധഃപതിച്ച മനുഷ്യവംശത്തിന്റെ പരിതാപകരമായ അവസ്ഥ, ദൈവം നല്കിയ രക്ഷയുടെ വാഗ്ദാനം, മാനവവംശവുമായി അവിടുന്ന് ചെയ്ത ഉടമ്പടി രക്ഷകനെക്കുറിച്ചുള്ള പ്രവചനങ്ങള്‍ എന്നിവ മംഗളവാര്‍ത്തക്കാലത്തില്‍ അനുസ്മരിക്കുന്നുണ്ട്. പരിശുദ്ധ ദൈവമാതാവിനു രക്ഷാകര ചരിത്രത്തിലുള്ള വലിയ പങ്ക് ഈ കാലത്തില്‍ നാം ചിന്താവിഷയമാക്കുന്നു. രക്ഷകന്റെ അമ്മയായ മറിയത്തിന് ഏറ്റവുമധികം പ്രാധാന്യം നല്‍കുന്നത് ഈ കാലത്തിലാണ്.
ഈശോയുടെ തിരുപ്പിറവിയും ജ്ഞാനികളുടെ സന്ദര്‍ശനവും ഈജിപ്തിലേക്കുള്ള പലായനവും ഈശോയെ ദേവാലയത്തില്‍ സമര്‍പ്പിക്കുന്ന സംഭവവും ബാല്യകാലവുമാണ് പിറവിക്കാലത്തിലെ പ്രധാന ചിന്താവിഷയങ്ങള്‍.
ദൈവപുത്രന്റെ ജനനത്തില്‍ ഭൂവാസികളും സ്വര്‍ഗ്ഗവാസികളും സന്തോഷത്തിലാറാടി. എന്തുകൊണ്ടെന്നാല്‍ രക്ഷയുടെ ആശാകിരണങ്ങള്‍ ഉദയം ചെയ്തു. ലോകത്തിനു കൈവന്ന ഈ സൗഭാഗ്യത്തില്‍ പങ്കുപറ്റാനുള്ള ആഹ്വാനമാണ് മംഗളവാര്‍ത്ത, പിറവിക്കാലങ്ങള് നല്‍കുന്നത്. സൗഭാഗ്യത്തില്‍ പങ്കുപറ്റുക എന്നാല്‍ മിശിഹായെ സ്വന്തമാക്കുകയെന്നാണ്. പാപത്തിനു മരിച്ച്, മിശിഹായെ സ്വന്തമാക്കി, സമാധാനവും പ്രത്യാശയും ഉള്‍ക്കൊള്ളുവാന്‍ പിറവിക്കാലത്തിലെ വായനകള്‍ അനുസ്മരിപ്പിക്കുന്നു.
സ്വന്തം ദയനീയാവസ്ഥയെക്കുറിച്ചു ബോധവാന്മാരായി രക്ഷകനുവേണ്ടി ദാഹിച്ച പഴയനിയമ ജനതയെപ്പോലെ, പുതിയ നിയമത്തിലെ ജനത തങ്ങളുടെ നിസ്സഹായാവസ്ഥയും പാപസാഹചര്യങ്ങളും മനസ്സിലാക്കി മിശിഹായിലേക്കു നടന്നടുക്കണമെന്നും മിശിഹായ്ക്കു പിറക്കുവാന്‍ തങ്ങളുടെ ഹൃദയങ്ങളില്‍ ഇടം നല്‍കണമെന്നും മംഗലവാര്‍ത്ത-പിറവിക്കാലങ്ങളിലെ വി. ഗ്രന്ഥവായനകളും പ്രാര്‍ത്ഥനകളും ഗീതങ്ങളും നമ്മെ അനുസ്മരിപ്പിക്കുന്നു.
The liturgical year of the Syro-Malabar Church begins with the period of Annunciation. The four weeks in preparation to the feast of the Nativity of Jesus, celebrated on 25th December constitute this season. Since we practise abstinence from 1st to 25th December in preparation for Christmas, we call this period “25 days Lent”.
The salvific acts which found fulfilment in Jesus Christ begin with the birth of Jesus. This season is called ‘subara’ in Syriac language. The meaning of this term is ‘declaration, ‘announcement’ etc. What angel Gabriel announced to holy Mary was the greatest glad news to humanity that eagerly waited for the Saviour. Thus, this season is developed in the context of the mystery of incarnation completed in the fullness of time. The Church recalls during these days the announcement of the birth of John the Baptist, the redecessor of Jesus, and also the joyful event of the birth of John the Baptist. As a preparation for the celebration of the mystery of incarnation, this season also recalls creation, disobedience of our first parents and its consequences, the miserable state of the broken humanity, the promise of salvation offered by God, God’s covenant with humanity, and the prophecies about the Saviour. During this season we also meditate on the role of Mary in the history of the plan of salvation.
The readings, prayers and hymns of the season remind us that like the people in the Old estament who became aware of their miserable condition and their hope for the Saviour, the people of the New Testament also should become aware of their helplessness and sinful situation and walk towards Jesus and give place in their hearts for Jesus to be born. The season of Nativity commemorates the important themes like the birth of Jesus, the visit of Magi, the escape into Egypt, presentation of Jesus in the temple and the infancy of Jesus.
Source : Syro-Malabar Liturgical Panchangam.