Sts. Timothy and Titus

വി. തിമോത്തേയോസും തീത്തൂസും

വിശുദ്ധ പൗലോസിന്റെ ഏറ്റവും പ്രിയപ്പെട്ട ശിഷ്യനായിരുന്ന വിശുദ്ധ തിമോത്തിയോസ് ലിക്കായ്യോണിയയിലെ ലിസ്ട്രാ സ്വദേശിയായിരിന്നുവെന്നാണ് പറയപ്പെടുന്നത്. വിശുദ്ധന്റെ മാതാവായിരുന്ന യൂണിസ് ഒരു ജൂതമത വിശ്വാസിയായിരിന്നു. പിന്നീട് മാതാവായ യൂണിസും അമ്മൂമ്മയായിരുന്ന ലോയിസും ക്രിസ്തുമത വിശ്വാസം സ്വീകരിച്ചു. യുവത്വത്തില്‍ തന്നെ വിശുദ്ധ തിമോത്തിയോസ് വിശുദ്ധ ലിഖിതങ്ങള്‍ തന്റെ പഠനവിഷയമാക്കിയിരുന്നു.

വിശുദ്ധ പൗലോസ് ലിക്കായ്യോണിയയില്‍ സുവിശേഷ പ്രഘോഷണത്തിനായി വന്നപ്പോള്‍ ഇക്കോണിയമിലേയും ലിസ്ട്രായിലേയും പ്രേഷിതര്‍ വിശുദ്ധ തിമോത്തിയോസിനെ ഒരു നല്ല സ്വഭാവത്തിനുടമയാക്കിയിരുന്നു. അതിനാല്‍ തന്നെ വിശുദ്ധ പൗലോസ് ബര്‍ണാബാസ്സിന്റെ ഒഴിവിലേക്ക് വിശുദ്ധ തിമോത്തിയോസിനെ തന്റെ സഹചാരിയായി തിരഞ്ഞെടുത്തു. മാതാവ് ജൂതവംശജയായിരുന്നതിനാല്‍ തിമോത്തിയോസിനെ പരിശ്ചെദനം ചെയ്യുവാന്‍ വിശുദ്ധ പൗലോസ് തയ്യാറായി. എന്നിരുന്നാലും ജൂതരല്ലാത്ത മാതാപിതാക്കള്‍ക്ക് പിറന്ന ടൈറ്റസിനെ പരിശ്ചെദനം ചെയ്യുവാന്‍ അദ്ദേഹം തയ്യാറായില്ല. സുവിശേഷത്തിന്റെ സ്വാതന്ത്ര്യം ഉറപ്പിക്കുന്നതിനും, പരിശ്ഛെദനത്തെ തെറ്റായി വ്യാഖ്യാനിക്കുന്നവര്‍ക്ക് ഉള്ള മറുപടിയായിട്ടായിരുന്നു ഈ തീരുമാനം.

കൂടാതെ, ജൂതന്‍മാര്‍ക്ക് മുന്‍പില്‍ വിശുദ്ധ തിമോത്തിയെ കൂടുതല്‍ അഭികാമ്യനാക്കുക, അവരുടെ നിയമങ്ങള്‍ക്ക് താന്‍ എതിരല്ല എന്ന് അവരെ ബോധ്യപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളും വിശുദ്ധ പൗലോസിന്റെ ഈ തീരുമാനത്തിനു പിന്നിലുണ്ടായിരുന്നു. ഇത് കൊണ്ട് തന്നെ വിശുദ്ധ ക്രിസോസ്റ്റോം പൗലോസിന്റെ ഈ ദീര്‍ഘവീക്ഷണത്തെ പ്രശംസിച്ചിട്ടുണ്ട്. അങ്ങിനെ വിശുദ്ധ പൗലോസ് തിമോത്തിയോസിന്റെ നെറുകയില്‍ കൈകള്‍ വെച്ച് അദ്ദേഹത്തെ തന്റെ സുവിശേഷ ദൗത്യത്തിലേക്ക് സ്വീകരിച്ചു. ആ നിമിഷം മുതല്‍ വിശുദ്ധ പൗലോസ്‌, തന്റെ ശിഷ്യനായും സഹോദരനായും വിശുദ്ധ തിമോതീയൂസിനെ സ്വീകരിച്ചു.

പൗലോസ് വിശുദ്ധ തിമോത്തിയോസിനെ ‘ദൈവീക മനുഷ്യന്‍’ എന്നാണു വിശേഷിപ്പിച്ചിരിന്നത്. തിമോത്തിയൂസിനെ പോലെ തന്റെ ആത്മാവിനോടു ചേര്‍ന്നിരിക്കുന്ന മറ്റാരെയും താന്‍ ഇതുവരെ കണ്ടിട്ടില്ല എന്ന്‍ ഫിലിപ്പിയര്‍ക്കു എഴുതിയ ലേഖനത്തില്‍ അദ്ദേഹം വ്യക്തമായി പറയുന്നുണ്ട്. വിശുദ്ധ പൗലോസ് ലിസ്ട്രായില്‍ നിന്നും ഏഷ്യയുടെ മറ്റ് ഭാഗങ്ങളിലേക്ക് യാത്രതിരിക്കുകയും, അവിടെ നിന്ന് മാസിഡോണിയയിലേക്കും, പിന്നീട് ഫിലിപ്പി, തെസ്സലോണിക്ക, ബെറിയ എന്നിവിടങ്ങളില്‍ സുവിശേഷം പ്രസംഗിക്കുകയും ചെയ്‌തു. ജൂതന്‍മാരുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന്‍ ബെറിയ വിടുവാന്‍ അദ്ദേഹം നിശ്ചയിച്ചു, അവിടെ താന്‍ മതപരിവര്‍ത്തനം ചെയ്തവരുടെ വിശ്വാസം കാത്തുസൂക്ഷിച്ചു പോകുന്നതിനായി വിശുദ്ധ തിമോത്തിയോട് അവിടെ തന്നെ തുടരുവാന്‍ അദ്ദേഹം ആവശ്യപ്പെട്ടു.

എന്നിരിന്നാലും ഏഥന്‍സിലെത്തിയപ്പോള്‍ വിശുദ്ധ തിമോത്തിയെ തിരിച്ചു വിളിക്കുവാന്‍ അദ്ദേഹം നിര്‍ദേശം നല്‍കി, പക്ഷേ തെസ്സലോണിക്കയിലെ ക്രിസ്ത്യാനികള്‍ ശക്തമായ മതപീഡനത്തിന് ഇരയാവുന്നെന്ന വാര്‍ത്ത അറിഞ്ഞയുടന്‍, അവിടത്തെ ക്രിസ്ത്യാനികള്‍ക്ക് ധൈര്യംവും ആവേശവും പകരുന്നതിനായി വിശുദ്ധ തിമോത്തിയെ തെസ്സലോണിക്കയിലേക്ക് അയച്ചു. പിന്നീട് വിശുദ്ധ തിമോത്തി കൊറീന്തയിലുണ്ടായിരുന്ന തന്റെ ഗുരുവിനെ കണ്ട് താന്‍ നേടിയ നേട്ടങ്ങളെപ്പറ്റി അദ്ധേഹത്തെ ധരിപ്പിക്കുകയുണ്ടായി. അതിനേതുടര്‍ന്നാണ്‌ വിശുദ്ധ പൗലോസ് തെസ്സലോണിക്കക്കാര്‍ക്കുള്ള തന്റെ ആദ്യത്തെ ലേഖനം എഴുതുന്നത്.

കൊറീന്തയില്‍ നിന്നും വിശുദ്ധ പൗലോസ് ജെറുസലേമിലെത്തി, അവിടെ നിന്നും എഫേസൂസിലും, എഫേസൂസില്‍ ഏതാണ്ട് രണ്ടുവര്‍ഷത്തോളം ചിലവഴിച്ചതിന് ശേഷം, എഡി 58-ല്‍ ഗ്രീസിലേക്ക് മടങ്ങുവാന്‍ തീരുമാനിച്ചു. വിശ്വാസികളെ തന്റെ വരവിനെകുറിച്ച് ധരിപ്പിക്കുവാനും, ജെറുസലേമിലെ ക്രിസ്ത്യാനികള്‍ക്ക് താന്‍ കൊടുക്കുവാന്‍ ഉദ്ദേശിക്കുന്ന സംഭാവനകള്‍ ശേഖരിക്കുവാനുമായി അദ്ദേഹം തിമോത്തിയോസിനെയും, ഇറാസ്റ്റസിനേയും തനിക്ക് മുന്‍പേ മാസിഡോണിയ വഴി ഗ്രീസിലേക്കയച്ചു.

കുറച്ചുവര്‍ഷങ്ങള്‍ക്കു ശേഷം തിമോത്തി കൊറീന്തയിലേക്ക് പോയി, അവിടത്തെ ക്രിസ്ത്യാനികളുടെ വിശ്വാസം നവീകരിക്കുകയും ദൈവീക സ്നേഹത്തിലേക്ക് അവരെ കൂടുതല്‍ അടുപ്പിക്കുകയും ചെയ്‌തു. വിശുദ്ധ പൗലോസ്, തിമോത്തീയൂസിന്റെ തിരിച്ചുവരവിനായി ഏഷ്യയില്‍ കാത്തിരുന്നു. ഏതാനും വര്‍ഷങ്ങള്‍ക്കു ശേഷം, അവര്‍ ഒരുമിച്ചു മാസിഡോണിയയിലേക്കും, അക്കയ്യായിലേക്കും പോയി, ഫിലിപ്പിയില്‍ വെച്ച് തിമോത്തിയും പൗലോസും വേര്‍പിരിഞ്ഞുവെങ്കിലും, ട്രോവാസില്‍ അവര്‍ വീണ്ടും ഒരുമിച്ചു.

പലസ്തീനായിലേക്ക് തിരിച്ചുവരുന്നതിനിടക്ക് പൗലോസ് ശ്ലീഹാ സീസറിയായില്‍ വെച്ച് തടവിലായി. രണ്ടുവര്‍ഷത്തെ തടവിനുശേഷം അദ്ദേഹത്തെ റോമിലേക്കയച്ചു. ഇക്കാലമത്രയും വിശുദ്ധ തിമോത്തിയും അപ്പസ്തോലന്റെ കൂടെതന്നെ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ഫിലെമോനും, ഫിലിപ്പിയര്‍ക്കുമുള്ള തന്റെ ലേഖനങ്ങള്‍ക്ക് അദ്ദേഹത്തെകൊണ്ടാണ് തലക്കെട്ടെഴുതിപ്പിച്ചത്. വിശുദ്ധ തിമോത്തിയും ക്രിസ്തുവിനുവേണ്ടി തടവില്‍കിടക്കുകയും, നിരവധി സാക്ഷികള്‍ക്ക് മുന്‍പില്‍ വെച്ച് യേശുവിന്റെ നാമം ഏറ്റു പറയുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ പിന്നീട് അദ്ദേഹം സ്വതന്ത്രനാക്കപ്പെട്ടു. അധികം വൈകാതെ അദ്ദേഹം മെത്രാനായി അഭിഷിക്തനായി.

വിശുദ്ധ പൗലോസാകട്ടെ പരിശുദ്ധാത്മാവിന്റെ പ്രചോദനത്താല്‍ റോമില്‍ നിന്നും കിഴക്കില്‍ മടങ്ങിയെത്തുകയും, എഫേസൂസിലെ സഭയെ ഭരിക്കുന്നതിനായും, പുരോഹിതരേയും, ശെമ്മാച്ചന്‍മാരേയും, കൂടാതെ മെത്രാന്‍മാരെയും വരെ അഭിഷിക്തരാക്കുന്നതിനുമായി വിശുദ്ധ തിമോത്തിയോസിനെ ചുമതലപ്പെടുത്തുകയും ചെയ്‌തു. അപ്പസ്തോലന്‍ വിശുദ്ധ തിമോത്തിയോസിനെ ഏഷ്യയിലെ മുഴുവന്‍ സഭയേയും ഭരിക്കുന്നതിനായി നിയമിച്ചു എന്നാണു സഭാപിതാക്കന്മാര്‍ പറയപെടുന്നത്. എഫേസൂസിലെ ആദ്യത്തെ മെത്രാന്‍ വിശുദ്ധ തിമോത്തിയോസാണെന്നാണ് പറയപെടുന്നത്.

മാസിഡോണിയയില്‍ നിന്നുമാണ് വിശുദ്ധ പൗലോസ് തിമോത്തിയോസിനുള്ള തന്റെ ആദ്യത്തെ കത്തെഴുതുന്നത്. ഒരിക്കല്‍കൂടി തന്നെ സന്ദര്‍ശിക്കുവാന്‍ വിശുദ്ധ പൗലോസ് തിമോത്തിയോസിനോടാവശ്യപ്പെട്ടിരുന്നു. മരിക്കുന്നതിനു മുന്‍പായി വിശുദ്ധ തിമോത്തിയോസിനെ ഒരുനോക്ക് കാണുവാന്‍ വേണ്ടിയായിരുന്നു അത്. തന്റെ പ്രിയപ്പെട്ട മകനോടുള്ള അപ്പസ്തോലന്റെ സ്നേഹത്തിന്റെ ഒരു കവിഞ്ഞൊഴുകലായി ഇതിനെ വിശേഷിപ്പിക്കാം. മരണത്തിനു മുന്‍പ് വിശുദ്ധ പൗലോസ്‌ തന്റെ അഭിഷേകസമയത്ത് സ്വീകരിച്ച പരിശുദ്ധാത്മാവിനെ നവീകരിക്കുവാന്‍ പ്രേരിപ്പിക്കുകയും, സഭയെ അലട്ടിയിരുന്ന ചില പ്രശ്നങ്ങളെക്കുറിച്ചു തിമോത്തിയൂസിനു മുന്നറിയിപ്പ് നല്‍കുകയും ചെയ്‌തു.

വിശുദ്ധ തിമോത്തിയോസ് വെറും വെള്ളം മാത്രമേ കുടിച്ചിരുന്നുള്ളൂ, അദ്ദേഹത്തിന്റെ കഠിന സന്യാസം വിശുദ്ധന്റെ ആരോഗ്യത്തെ ക്ഷയിപ്പിച്ചു. വിശുദ്ധ യോഹന്നാന്‍ എഫേസൂസില്‍ വരുന്നതിനു മുന്‍പ് വിശുദ്ധ പൗലോസ് തിമോത്തിയോസിനെ അവിടത്തെ മെത്രാനായി വാഴിച്ചു എന്ന്‍ നാം അനുമാനിക്കേണ്ടിയിരിക്കുന്നു. വിശുദ്ധ യോഹന്നാന്‍ അപ്പസ്തോലനായി ആ നഗരത്തില്‍ താമസിക്കുകയും ഏഷ്യയിലെ മുഴുവന്‍ സഭകളുടേയും മേല്‍നോട്ടം വഹിച്ചിരുന്നു എന്നൊരു വിശ്വാസം നിലവിലുണ്ട്. പുരാതന രക്തസാക്ഷി പട്ടികയില്‍ വിശുദ്ധ തിമോത്തിയോസിനെ ഒരു രക്തസാക്ഷിയായിട്ടാണ് പരാമര്‍ശിച്ചിരിക്കുന്നത്.

“വിശുദ്ധ തിമോത്തിയുടെ പ്രവര്‍ത്തനങ്ങളു”ടെ ചില രേഖകള്‍ എഫേസൂസിലെ പ്രസിദ്ധനായ മെത്രാനായിരുന്ന പോളിക്രേറ്റിന്റെതാണെന്ന്‍ ആരോപിക്കപ്പെടുന്നുണ്ടെങ്കിലും, അവ നാലോ അഞ്ചോ നൂറ്റാണ്ടുകളില്‍ എഫേസൂസില്‍ വെച്ച് രചിക്കപ്പെടുകയും ഫോടിയൂസിനാല്‍ സംഗ്രഹിക്കപ്പെടുകയും ചെയ്തതാണെന്ന് പറയപെടുന്നു. കാറ്റഗോഗിയ എന്നറിയപ്പെടുന്ന ഒരുത്സവത്തെ എതിര്‍ത്തു എന്ന കാരണത്താല്‍ ആയിരുന്നു ഈ കൊലപാതകം.

ജനുവരി 22നാണ് ഈ ഉത്സവം ആഘോഷിക്കപ്പെട്ടിരുന്നത്. ചരിത്രരേഖകള്‍ പ്രകാരം 97-ല്‍ നേര്‍വാ ചക്രവര്‍ത്തിയുടെ കാലത്ത് വിഗ്രഹാരാധകര്‍ വിശുദ്ധ തിമോത്തിയോസിനെ കല്ലെറിഞ്ഞും, ദണഡുകളാല്‍ പീഡിപ്പിച്ചും കൊലപ്പെടുത്തി എന്നാണ് പറയെപെടുന്നത്. ഈ വിശുദ്ധന്റെ ഭൗതീകാവശിഷ്ടങ്ങള്‍ കോണ്‍സ്റ്റാന്റിയൂസിന്റെ ഭരണകാലത്ത് കോണ്‍സ്റ്റാന്റിനോപ്പിളിലേക്ക് മാറ്റിയതായി പറയപെടുന്നു.

 

വിശുദ്ധ തീത്തൂസ്

പൗലോസ് സ്ലീഹായുടെ വിശ്വസ്ത സ്നേഹിതനും ശിഷ്യനും സന്തത സഹചാരിയുമായിരുന്നു വിശുദ്ധ തീത്തൂസ്. അന്ത്യോക്യയിലാണ് ജനിച്ചതെങ്കിലും അദ്ദേഹം ഗ്രീക്കുകാരനാണ്. വിജതീയനായ തീത്തൂസിനെ ശ്ലീഹ പരിചേദനം ചെയ്യാന്‍ നിര്‍ബന്ധിച്ചില്ല. ഒരു ഭരണകര്‍ത്താവും സമധാനപാലകാനും ആയിട്ടാണ് തീത്തൂസ് അറിയപ്പെടുന്നത്. പൗലോസ് സ്ലീഹാ കോറിന്തോസുക്കാര്‍ക്കെഴുതിയ ലേഖനങ്ങളില്‍ തീത്തൂസിനെ പറ്റി എഴുതിയിട്ടുള്ളത് ഇപ്രകാരമാണ്.

“നിങ്ങളെപ്രതി തീത്തൂസിന്റെ ഹൃദയത്തിലും തീക്ഷണത നിവേശിപ്പിച്ച ദൈവത്തി നു നന്ദി. അദ്ദേഹം ഉപദേശം സ്വീകരിക്കുക മാത്രമല്ല, അത്യുല്‍സാഹത്തോടെ സ്വമനസ്സാലെ നിങ്ങളുടെ അടുക്കലേയ്‌ക്ക് വരികയും ചെയ്‌തു.(2: കോറി. 7-8). വീണ്ടും വീണ്ടും കൊറിന്ത്യര്‍ക്കുള്ള ഇ ലേഖനത്തില്‍ പൗലോസ് സ്ലീഹാ തീത്തൂസിന്റെ സേവനങ്ങളെ വര്‍ണിക്കുന്നുണ്ട്.

തീത്തൂസ് ക്രീറ്റ് എന്ന ദ്വീപില്‍ സഭാ ഭരണം നടത്തിയെന്നാണ് പൗലോസ് സ്ലീഹാ തീത്തൂസിനെഴുതിയ ലേഖനങ്ങളില്‍ .നിന്ന് മനസ്സിലാവുന്നത്. വിശുദ്ധ പൗലോസിന്റെ രക്തസാക്ഷിത്വത്തിനു ശേഷം 27 കൊല്ലം തീത്തൂസ് ജീവിച്ചിരുന്നതായും അത് കഴിഞ്ഞു രക്ത സാക്ഷിയായതായും ആണ് കരുതപ്പെടുന്നത്

Today’s saints were two bishops from the apostolic period of the Church, the decades immediately following the death and resurrection of Christ. In this grace-filled time, the Apostles and St. Paul were carving the first deep furrows into the pagan soil they traveled, planting in the earth the seeds of Christian faith which succeeding bishops would water, tend, and harvest.

Little is certainly known about today’s saints apart from references to them in the Acts of the Apostles and in the epistles of St. Paul. But these numerous references are enough. The generations of theologians, bishops, martyrs, and saints who lived in the post apostolic period give universal and consistent witness to the veracity of Paul’s letters and the events they recount. There are theological, rather than historical, lessons to be taken from the lives and ministry of today’s saints.

Saints Timothy and Titus were apostles of an Apostle. They shared in, and cooperated with, the ministry of St. Paul, who had a direct connection to Christ through a miraculous occurrence on the road to Damascus, a feast commemorated, not coincidentally, the day prior to today’s memorial. Timothy, Titus, and many others, known and unknown, carried out on a local level a priestly ministry which Paul engaged in on a more regional level. It was St. Paul’s practice, and probably that of the other surviving Apostles, to appoint assistants wherever they went who acted with the authority of the Apostle who appointed them. These assistants were variously called priests or bishops, terms that were often interchangeable. Deacons shared in the priestly ministry too, but more as assistants to bishops.

A direct connection to an Apostle, either through his direct ministry or through a group or person he appointed (presumably through an ordination rite), was fundamental to establish a church. Accredited leaders were needed. This is a constant theme in the writings of St. Paul. No Apostle—no Church. The body could not be separated from the head and still survive. In other words, the proclamation of the gospel always—always—occurred contemporaneously with the foundation of a solidly structured local Church. The modern tendency to emphasize the internal, personal, and spiritual message of Christ over the external, public, hierarchical Church which carried his message was a dichotomy unknown to early Christianity. The Church carries a message and is itself a message. The content of the gospel and the form of the gospel community go hand in hand. The constant, amoeba like, splitting of Protestant communities attests to the inevitable divisions which result when the Church and its message are separated.

A later tradition holds that St. Timothy was the first bishop of Ephesus, in modern day Turkey. Equally ancient traditions state that St. John retreated to Ephesus before eventually dying on the island of Patmos, and that the Virgin Mary followed John to Ephesus, living in a house above the town. It is possible, then, that St. Timothy drank from the deepest wells of the Christian tradition. Sitting around the warm glow of a fire in a dark room at night, he may have heard about the life of Christ from the very lips of the most important witnesses. We can imagine that he heard much of what is not today preserved, and from the very man, Saint John, who ends his Gospel by writing that “there are also many other things which Jesus did; were every one of them to be written, I suppose that the world itself could not contain the books that would be written.” (John 21:25.)

Saints Timothy and Titus, through your lives dedicated to the missions, you helped lay the foundations of Christianity, and carried on the priestly ministry of Jesus by preaching, teaching, and governing His flock. Help us to be as bold now as you were then.

Source : www.syromalabarperth.org.au

Leave a Reply

Your email address will not be published. Required fields are marked *