St. Therese of Lisieux (Little Flower)

ലിസ്യൂവിലെ വിശുദ്ധ ത്രേസ്യാ

‘ചെറുപുഷ്പം’ എന്ന് പരക്കെ അറിയപ്പെടുന്ന ഉണ്ണിയേശുവിന്റെയും തിരുമുഖത്തിന്റെയും വിശുദ്ധയായ, കൊച്ചു ത്രേസ്യായുടെ ഓര്‍മ്മതിരുന്നാളാണ് ഇന്ന്. അഞ്ച് പെണ്‍മക്കളില്‍, ഏറ്റവും ഇളയവളായി, 1873 ജനുവരി 2-ന് ഫ്രാന്‍സിലെ അലന്‍കോണിലാണ് മേരി തെരീസ മാര്‍ട്ടിന്‍ ജനിച്ചത്. അവളുടെ പിതാവ് ഒരു വാച്ച് നിര്‍മ്മാതാവും, മാതാവ് ഒരു തൂവാല തുന്നല്‍ക്കാരിയുമായിരുന്നു. തെരേസാക്ക് 4 വയസുള്ളപ്പോള്‍, അമ്മ സ്സേലി, സ്തനാര്‍ബുധം ബാധിച്ച് മരിച്ചു പോയി. ഒരു മാതൃകാ ക്രിസ്തീയ കുടുംബാന്തരീക്ഷത്തിലാണ് അവള്‍ വളര്‍ന്ന് വന്നത്. ഒരു ചെറിയ കുട്ടിയായിരിക്കുമ്പോള്‍ തന്നെ, കന്യാമഠജീവിതം അവളെ ആകര്‍ഷിച്ചിരുന്നു.

1887-ല്‍ കാര്‍മലൈറ്റ് സന്ന്യാസിനീ മഠത്തില്‍ പ്രവേശനത്തിനായി തെരേസ അപേക്ഷിച്ചെങ്കിലും, പ്രായക്കുറവുമൂലം പ്രവേശനം നിഷേധിക്കപ്പെട്ടു. തെരേസയുടെ മൂത്ത സഹോദരിമാരില്‍ രണ്ടുപേര്‍ ഈ മഠത്തിലെ അംഗങ്ങളായിരുന്നു. 15-മത്തെ വയസ്സില്‍, കര്‍മ്മലീത്താ മഠത്തില്‍ ചേരുവാന്‍, അവള്‍ക്ക് അനുവാദം ലഭിച്ചു. അടുത്ത 9 വര്‍ഷക്കാലം, അവള്‍ ഒരു സാധാരണ സഭാജീവിതം നയിച്ചു; ഈ കാലയളവില്‍ പ്രത്യേക അത്ഭുതപ്രവര്‍ത്തികളോ, തീവ്ര വൃതാനുഷ്ഠാനങ്ങളോ ഒന്നും സംഭവിച്ചതായി രേഖപ്പെടുത്തിയിട്ടില്ല.

സാധാരണ ദൈനംദിന ജോലികള്‍ പരിപൂര്‍ണ്ണ വിശ്വസ്ത്തതയോടെ ചെയ്യുകയും, ദൈവത്തിന്റെ പരിപോഷണത്തിലും കാരുണ്യസ്നേഹത്തിലും ഒരു നിഷ്കളങ്കമായ കുഞ്ഞിന്റെതു പോലുള്ള ആത്മവിശ്വാസത്തിലും, സദാസമയവും മറ്റുള്ളവരെ സേവിക്കാനുള്ള സന്നദ്ധതയിലും കൂടി ഇക്കാലത്ത് അവള്‍ വിശുദ്ധിയുടെ ഉന്നതശ്രേണിയിലെത്തി.

സഭയോട് ഏറെ സ്നേഹവും, ജനങ്ങളെ സഭയിലേക്ക് ചേര്‍ക്കുവാന്‍ അതിയായ ആവേശവും അവര്‍ പുലര്‍ത്തിയിരുന്നു. വൈദികര്‍ക്ക് വേണ്ടി അവര്‍ പ്രത്യേകം പ്രാര്‍ത്ഥിക്കുമായിരുന്നു. ഇരുപത്തി നാലാം വയസ്സില്‍, 1897 സെപ്റ്റംബര്‍ 30-ന് ക്ഷയരോഗം മൂലം അവള്‍ നിര്യാതയായി. 1925-ല്‍ ത്രേസ്യായെ വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ടു. ‘ഭൂമിയില്‍ നന്മചെയ്ത്, ഞാന്‍ എന്റെ സ്വര്‍ഗ്ഗം നേടും’ എന്ന അവളുടെ പ്രതിജ്ഞ, ജീവിതത്തില്‍ അവള്‍ പൂര്‍ത്തിയാക്കി.

പില്‍ക്കാലത്ത് ജീവചരിത്രമായി പ്രസിദ്ധീകരിക്കപ്പെട്ട തെരേസയുടെ ഓര്‍മക്കുറിപ്പുകള്‍ വളരെയധികം ജനസമ്മതി ആര്‍ജിക്കുകയും വിവിധ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുകയും ചെയ്‌തു. കൊച്ചുത്രേസ്യയെ വിശുദ്ധപദവിയിലേയ്‌ക്കുയര്‍ത്തുന്നതില്‍ ഈ കൃതി ഗണ്യമായ പങ്കുവഹിച്ചു. ‘Story of a soul’ എന്ന ആത്മകഥ അവളുടെ ആന്തരിക ജീവിതത്തിലേക്ക് അനേകര്‍ക്ക് ഇന്ന്‍ വെളിച്ചം പകരുന്നു. 1997-ല്‍ പോപ്പ് ജോണ്‍പോള്‍ രണ്ടാമന്‍, വിശുദ്ധയ്‌ക്കു Doctor of the Church എന്ന ബഹുമതി പ്രഖ്യാപിച്ചു.

At the age of 14, on Christmas Eve in 1886, Therese had a conversion that transformed her life. From then on, her powerful energy and sensitive spirit were turned toward love, instead of keeping herself happy. At 15, she entered the Carmelite convent in Lisieux to give her whole life to God. She took the religious name Sister Therese of the Child Jesus and the Holy Face. Living a hidden, simple life of prayer, she was gifted with great intimacy with God. Through sickness and dark nights of doubt and fear, she remained faithful to God, rooted in His merciful love. After a long struggle with tuberculosis, she died on September 30, 1897, at the age of 24. Her last words were the story of her life: “My God, I love You!”

The world came to know Therese through her autobiography, “Story of a Soul”. She described her life as a “little way of spiritual childhood.” She lived each day with an unshakable confidence in God’s love. “What matters in life,” she wrote, “is not great deeds, but great love.” Therese lived and taught a spirituality of attending to everyone and everything well and with love. She believed that just as a child becomes enamored with what is before her, we should also have a childlike focus and totally attentive love. Therese’s spirituality is of doing the ordinary, with extraordinary love.

She loved flowers and saw herself as the “little flower of Jesus,” who gave glory to God by just being her beautiful little self among all the other flowers in God’s garden. Because of this beautiful analogy, the title “little flower” remained with St. Therese.

Her inspiration and powerful presence from heaven touched many people very quickly. She was canonized by Pope Pius XI on May 17, 1925. Had she lived, she would have been only 52 years old when she was declared a Saint.

“My mission – to make God loved – will begin after my death,” she said. “I will spend my heaven doing good on earth. I will let fall a shower of roses.” Roses have been described and experienced as Saint Therese’s signature. Countless millions have been touched by her intercession and imitate her “little way.” She has been acclaimed “the greatest saint of modern times.” In 1997, Pope John Paul II declared St. Therese a Doctor of the Church – the only Doctor of his pontificate – in tribute to the powerful way her spirituality has influenced people all over the world.

Source : www.syromalabarperth.org.au

Leave a Reply

Your email address will not be published. Required fields are marked *