St. John of the Cross

കുരിശിന്റെ വി. യോഹന്നാന്‍

സ്പെയിനിലെ കാസ്റ്റിലിയന്‍ എന്ന ഭൂപ്രദേശത്ത് ടോലെഡോയിലെ ഫോണ്ടിബെറോസില്‍ നിന്നുമുള്ള ഒരു പാവപ്പെട്ട സില്‍ക്ക്‌ നെയ്ത്ത്കാരന്റെ മകനായി 1542-ലാണ് ജുവാന്‍ ഡി യെപെസ്‌ എന്ന യോഹന്നാന്‍ ജനിച്ചത്‌. അദ്ദേഹത്തിന്റെ പിതാവ്‌ ഒരു സമ്പന്ന പ്രഭു കുടുംബത്തിലാണ് ജനിച്ചതെങ്കിലും, ഒരു ദരിദ്ര പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിനാല്‍ അദ്ദേഹത്തെ കുടുംബത്തില്‍ നിന്ന് പുറത്താക്കുകയും കുടുംബ സ്വത്തിലുള്ള അവകാശങ്ങള്‍ നിഷേധിക്കുകയും ചെയ്‌തു. അദ്ദേഹം സില്‍ക്ക്‌ നെയ്ത്ത് തന്റെ ജീവിത മാര്‍ഗ്ഗമായി തിരഞ്ഞെടുത്തു.

പക്ഷേ അതില്‍ നിന്നും വലിയ വരുമാനമൊന്നും ഉണ്ടാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല.തന്റെ ഭാര്യയേയും, മൂന്ന്‍ മക്കളെയും സംരക്ഷിക്കുവാനായി വിശ്രമമില്ലാതെ കഠിനമായി ജോലി ചെയ്തത് മൂലം, ജുവാന്‍ ജനിച്ചതിന് ശേഷം അധികം താമസിയാതെ തന്നെ അദ്ദേഹത്തിന്റെ പിതാവ്‌ മരണപ്പെട്ടു. അദ്ദേഹത്തിന്റെ മരണത്തോടെ കുടുംബം കഠിനമായ ദാരിദ്ര്യത്തിലായി. പല ദിവസങ്ങളും അവര്‍ ഭക്ഷണം കഴിക്കാതെയാണ് തള്ളിനീക്കിയിരുന്നത്. അതിനാല്‍ തന്നെ ജുവാന്‍ ചെറിയ ശരീര പ്രകൃതിയോട് കൂടിയവനായിരുന്നു.

ഒരു കച്ചവടവും പഠിക്കുവാന്‍ കഴിയാഞ്ഞതിനാല്‍ ജുവാന്‍ മെദീനയില്‍ ഉള്ള ഒരു ആശുപത്രിയില്‍ പാവപ്പെട്ടവരെ സേവിക്കുന്നതിനായി ജോലി ചെയ്‌തു. അതിനോടൊപ്പം തന്നെ തന്റെ പഠനം തുടരുകയും ചെയ്‌തു. 1563-ല്‍, തന്റെ 21-മത്തെ വയസ്സില്‍ അദ്ദേഹം കര്‍മ്മലീത്താ സന്യാസസഭയില്‍ പ്രവേശിച്ച് ഒരു സന്യാസാര്‍ത്ഥിയാവുകയും ‘കുരിശിന്റെ വിശുദ്ധ ജോണ്‍’ എന്ന നാമം സ്വീകരിക്കുകയും ചെയ്‌തു. അദ്ദേഹത്തിന്റെ കഴിവുകള്‍ തിരിച്ചറിഞ്ഞ സഭ അദ്ദേഹത്തിന് പൗരോഹിത്യ പട്ടം നല്‍കി.

പിന്നീട് അദ്ദേഹം കഠിനമായ സന്യാസ രീതികള്‍ക്ക്‌ പേര് കേട്ടിരുന്ന കാര്‍ത്തൂസിയന്‍ സഭയില്‍ ചേരുവാന്‍ ആഗ്രഹിച്ചു. ഇക്കാലത്താണ് അദേഹം ആവിലായിലെ വിശുദ്ധ ത്രേസ്സ്യായെ കണ്ടു മുട്ടുന്നത്. വിശുദ്ധയുടെ നിര്‍ബന്ധപ്രകാരം അദ്ദേഹം കര്‍മ്മലീത്ത സഭയില്‍ തന്നെ തുടര്‍ന്നുകൊണ്ട് തന്റെ സഭയെ (കര്‍മ്മലീത്ത) നവീകരിക്കുക എന്ന വിശുദ്ധ ത്രേസ്സ്യായുടെ ആശയത്തോടു യോജിക്കുകയും അതിനു വേണ്ട സഹായങ്ങള്‍ ചെയ്യുവാന്‍ തീരുമാനിക്കുകയും ചെയ്‌തു.

അങ്ങിനെ അദ്ദേഹം നവീകരിക്കപ്പെട്ട ‘നിഷ്പാദുകര്‍’ (പാദുകങ്ങള്‍ ധരിക്കാത്ത) എന്നറിയപ്പെടുന്ന കര്‍മ്മലീത്ത സന്യാസിമാരുടെ ആദ്യ പ്രിയോര്‍ ആയി. അവരുടെ ഈ നവീകരണങ്ങള്‍ സഭാ ജനറല്‍ അംഗീകരിച്ചിരുന്നുവെങ്കിലും, കര്‍ക്കശമായ പുതിയ സന്യാസ രീതികള്‍ മൂലം സഭയിലെ ചില മുതിര്‍ന്ന സന്യാസിമാര്‍ അവര്‍ക്കെതിരായി. അവര്‍ വിശുദ്ധനെ ഒളിച്ചോട്ടക്കാരനും തന്റെ വിശ്വാങ്ങള്‍ ഉപേക്ഷിച്ചവനെന്നും മുദ്രകുത്തി കാരാഗ്രഹത്തിലടച്ചു. എന്നിരുന്നാലും ഒമ്പത് മാസത്തിനു ശേഷം തന്റെ ജീവന്‍ വരെ പണയപ്പെടുത്തി വിശുദ്ധന്‍ തടവറയില്‍ നിന്നും രക്ഷപ്പെട്ടു.

വിശുദ്ധന്റെ മരണത്തിനു മുന്‍പ്‌ രണ്ടു പ്രാവശ്യം കൂടി അവര്‍ ഒരു ലജ്ജയും കൂടാതെ വിശുദ്ധനെ അടിച്ചമര്‍ത്തുകയും, പൊതു സമൂഹ മധ്യേ അപമാനിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഈ ക്രൂര പ്രവര്‍ത്തികളെല്ലാം തന്നെ വിശുദ്ധന്റെ മാനസിക ശാന്തി വര്‍ദ്ധിപ്പിക്കുവാനും സ്വര്‍ഗ്ഗത്തെപ്രതിയുള്ള ഭക്തി കൂട്ടുവാനുമാണ് ഉപകരിച്ചത്.

അക്കാലഘട്ടത്തിലെ മഹാനായ ആത്മീയ എഴുത്ത് കാരന്‍ കൂടിയായിരുന്നു കുരിശിന്റെ വിശുദ്ധ ജോണ്‍. 1926 ആഗസ്റ്റ്‌ 24ന് പതിനൊന്നാം പിയൂസ്‌ മാര്‍പാപ്പാ വിശുദ്ധനെ തിരുസഭയുടെ വേദപാരംഗതനായി പ്രഖ്യാപിച്ചു. കുരിശിന്റെ വിശുദ്ധ ജോണിനെ ആത്മീയ ജീവിതത്തിന്റെയും, ദൈവശാസ്ത്ര രഹസ്യങ്ങളുടേയും, സ്പെയിനിലെ കവികളുടേയും മധ്യസ്ഥനായി പരിഗണിക്കുന്നു.

Dec. 14 is the liturgical memorial of Saint John of the Cross, a 16th century Carmelite priest best known for reforming his order together with Saint Teresa of Avila, and for writing the classic spiritual treatise “The Dark Night of the Soul.”

Honored as a Doctor of the Church since 1926, he is sometimes called the “Mystical Doctor,” as a tribute to the depth of his teaching on the soul’s union with God.

The youngest child of parents in the silk-weaving trade, John de Yepes was born during 1542 in Fontiveros near the Spanish city of Avila. His father Gonzalo died at a relatively young age, and his mother Catalina struggled to provide for the family. John found academic success from his early years, but failed in his effort to learn a trade as an apprentice. Instead he spent several years working in a hospital for the poor, and continuing his studies at a Jesuit college in the town of Medina del Campo.

After discerning a calling to monastic life, John entered the Carmlite Order in 1563. He had been practicing severe physical asceticism even before joining the Carmelites, and got permission to live according to their original rule of life – which stressed solitude, silence, poverty, work, and contemplative prayer. John received ordination as a priest in 1567 after studying in Salamanca, but considered transferring to the more austere Carthusian order rather than remaining with the Carmelites.

Before he could take such a step, however, he met the Carmelite nun later canonized as Saint Teresa of Avila. Born in 1515, Teresa had joined the order in 1535, regarding consecrated religious life as the most secure road to salvation. Since that time she had made remarkable spiritual progress, and during the 1560s she began a movement to return the Carmelites to the strict observance of their original way of life. She convinced John not to leave the order, but to work for its reform.

Changing his religious name from “John of St. Matthias” to “John of the Cross,” the priest began this work in November of 1568, accompanied by two other men of the order with whom he shared a small and austere house. For a time, John was in charge of the new recruits to the “Discalced Carmelites” – the name adopted by the reformed group, since they wore sandals rather than ordinary shoes as sign of poverty. He also spent five years as the confessor at a monastery in Avila led by St. Teresa.

Their reforming movement grew quickly, but also met with severe opposition that jeopardized its future during the 1570s. Early in December of 1577, during a dispute over John’s assignment within the order, opponents of the strict observance seized and imprisoned him in a tiny cell. His ordeal lasted nine months and included regular public floggings along with other harsh punishments. Yet it was during this very period that he composed the poetry that would serve as the basis for his spiritual writings.

John managed to escape from prison in August of 1578, after which he resumed the work of founding and directing Discalced Carmelite communities. Over the course of a decade he set out his spiritual teachings in works such as “The Ascent of Mount Carmel,” “The Spiritual Canticle” and “The Living Flame of Love” as well as “The Dark Night of the Soul.” But intrigue within the order eventually cost him his leadership position, and his last years were marked by illness along with further mistreatment.

St. John of the Cross died in the early hours of Dec. 14, 1591, nine years after St. Teresa of Avila’s death in October 1582. Suspicion, mistreatment, and humiliation had characterized much of his time in religious life, but these trials are understood as having brought him closer to God by breaking his dependence on the things of this world. Accordingly, his writings stress the need to love God above all things – being held back by nothing, and likewise holding nothing back.

Only near the end of his life had St. John’s monastic superior recognized his wisdom and holiness. Though his reputation had suffered unjustly for years, this situation reversed soon after his death. He was beatified in 1675, canonized in 1726, and named a Doctor of the Church in the 20th century by Pope Pius XI. In a letter marking the 400th anniversary of St. John’s death, Pope John Paul II – who had written a doctoral thesis on the saint’s writings – recommended the study of the Spanish mystic, whom he called a “master in the faith and witness to the living God.”

Source : www.syromalabarperth.org.au

Leave a Reply

Your email address will not be published. Required fields are marked *