St. Francis Assisi

വിശുദ്ധ ഫ്രാന്‍സിസ് അസ്സീസി

അസ്സീസിയിലെ ഉംബ്രിയാ എന്ന സ്ഥലത്ത് ബെര്‍ണാര്‍ഡോണ്‍ എന്ന ധനികനായ വസ്ത്ര വ്യാപാരിയുടെ മകനായിട്ട് 1181-ലാണ് വിശുദ്ധ ഫ്രാന്‍സിസിന്റെ ജനനം. ഒരു ധനികന്റെ മകനായതിനാല്‍ നല്ല രീതിയില്‍ വിദ്യാഭ്യാസം ലഭിച്ചിരുന്ന ഫ്രാന്‍സിസ് തന്റെ ആദ്യകാലങ്ങളില്‍ ലോകത്തിന്റെ ഭൗതീകതയില്‍ മുഴുകി വളരെ സുഖലോലുപമായ ജീവിതമാണ് നയിച്ചിരുന്നത്. തന്റെ 20-മത്തെ വയസ്സില്‍ അസ്സീസിയന്‍സും പെറൂജിയന്‍സും തമ്മിലുണ്ടായ യുദ്ധത്തില്‍ ഇദ്ദേഹം പെറൂജിയന്‍സിനെതിരെ പോരാടുകയും തടവുകാരനായി പിടിക്കപ്പെടുകയും ചെയ്‌തു.

തടവില്‍ കഴിയുമ്പോള്‍ യേശുവിന്റെ ഒരു ദര്‍ശനം ഉണ്ടാവുകയും ഇത് ഫ്രാന്‍സിസിന്റെ ജീവിതത്തെ മാറ്റിമറിക്കുകയും ചെയ്‌തു. തടവില്‍ നിന്നും മോചനം ലഭിച്ചതിനു ശേഷം തന്റെ ഇതുവരെയുള്ള ജീവിത ശൈലി ഉപേക്ഷിക്കുവാനും യേശുക്രിസ്തുവിന്റെ പാത പിന്തുടരുവാനുമുള്ള ഉറച്ച തീരുമാനം അദ്ദേഹം എടുത്തു. തന്റെ സമ്പാദ്യം മുഴുവനും ഉപേക്ഷിച്ച്‌ ദാരിദ്ര്യം നിറഞ്ഞ ജീവിതം സ്വീകരിച്ച ഫ്രാന്‍സിസ് സുവിശേഷം തന്റെ ജീവിത നിയമമായി തിരഞ്ഞെടുത്തു. അദ്ദേഹത്തിന്റെ ഈ തീരുമാനത്തോട് പിതാവിന് കഠിനമായ എതിര്‍പ്പുണ്ടായത് മൂലം അദ്ദേഹത്തെ കയ്യൊഴിയുകയും പിന്തുടര്‍ച്ചാവകാശത്തില്‍ നിന്ന് അദ്ദേഹത്തെ ഒഴിവാക്കുകയും ചെയ്‌തു.

തന്നെ തന്നെ താഴ്‌ത്തി കൊണ്ട് അദ്ദേഹം പഴകിയ പരുക്കന്‍ വസ്ത്രങ്ങള്‍ ധരിച്ചു. ഭക്ഷണത്തിനായി തെരുവില്‍ യാചിച്ചു. ഫ്രാന്‍സിസിന്റെ ജീവിതവും വാക്കുകളും ധാരാളം പേരില്‍ സ്വാധീനിച്ചിരിന്നു. 1209-ല്‍ പാപ്പായുടെ അനുഗ്രഹത്തോടെ ‘ഫ്രിയാര്‍സ് മൈനര്‍’ (ഫ്രാന്‍സിസ്കന്‍സ്) എന്ന സന്യാസ സഭ അദ്ദേഹം സ്ഥാപിച്ചു. പത്ത് വര്‍ഷത്തിനുള്ളില്‍ ഏതാണ്ട് അയ്യായിരത്തോളം പേര്‍ ഈ സഭയില്‍ അംഗങ്ങളായി.

വിശ്വാസികള്‍ക്കിടയില്‍ ഏറ്റവും എളിമയുള്ളവരായിട്ടായിരുന്നു ഇവരുടെ ജീവിതം. പിന്നീട് 1212-ല്‍ അസ്സീസിയിലെ വിശുദ്ധ ക്ലാരയുമായി ചേര്‍ന്ന്‌ ‘Poor Clares’ എന്ന് ഇന്നറിയപ്പെടുന്ന ‘പാവപ്പെട്ട മഹതികള്‍’ എന്ന സന്യാസിനീ സഭക്കടിസ്ഥാനമിട്ടു. കൂടാതെ അല്മായരേയും ഉള്‍പ്പെടുത്തികൊണ്ട് ‘അനുതാപത്തിന്റെ മൂന്നാം സഭ’ (The Third Order) ക്കും അദ്ദേഹം രൂപം നല്‍കി. ഇദ്ദേഹത്തിനാണ് യേശുവിന്റെ അഞ്ച് തിരുമുറിവുകളും ആദ്യമായി ലഭിച്ചത്‌ (പഞ്ചക്ഷതം). 224-ല്‍ ആയിരുന്നു ഇത്.

ഏറ്റവും എളിമയുള്ള ജീവിതം നയിച്ചിരുന്നതിനാല്‍ ഫ്രാന്‍സിസ് വൈദിക പട്ടം പോലും സ്വീകരിക്കാതെ ഒരു ‘ഡീക്കന്‍’ ആയിട്ടാണ് ജീവിതകാലം മുഴുവന്‍ കഴിഞ്ഞത്. ദൈവത്തിന്റെ സൃഷ്ടികളായ സഹജീവികളോട് ‘സഹോദരാ’, ‘സഹോദരീ’ എന്നിങ്ങനെയായിരുന്നു അദ്ദേഹം അഭിസംബോധന ചെയ്തിരുന്നത്. അദ്ദേഹത്തിന്റെ തീക്ഷണമായ ദൈവസ്നേഹം ‘സെറാഫിക്’ എന്ന പേര്‍ ഫ്രാന്‍സിസിന് നേടികൊടുത്തു.

കഠിനാദ്ധ്വാനവും തപസ്ചര്യകളും കൊണ്ട് ദുര്‍ബലമായിരുന്ന ഫ്രാന്‍സിസിന്റെ ശരീരത്തെ, പഞ്ചക്ഷതങ്ങള്‍ പിന്നെയും തളര്‍ത്തി. 1226 ഒക്ടോബര്‍ 4ന് ഇറ്റലിയിലെ പോര്‍ച്യുങ്കുള എന്ന സ്ഥലത്ത് വെച്ചാണ് വിശുദ്ധന്‍ മരണപ്പെടുന്നത്. ജീവിച്ചിരിക്കെ തന്നെ വിശുദ്ധനെന്നു പരക്കെ ഘോഷിക്കപ്പെട്ട ഫ്രാന്‍സിസ് വിശുദ്ധ പദവിയിലേക്കുയര്‍ത്തപ്പെടുന്നതിനു അധികം താമസമുണ്ടായില്ല. രണ്ട് വര്‍ഷത്തിനകം ഗ്രിഗറി ഒമ്പതാമന്‍ മാര്‍പാപ്പ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു.

The patron saint of Italy, Francis of Assisi, was a poor little man who astounded and inspired the Church by taking the gospel literally—not in a narrow fundamentalist sense, but by actually following all that Jesus said and did, joyfully, without limit, and without a sense of self-importance.

Serious illness brought the young Francis to see the emptiness of his frolicking life as leader of Assisi’s youth. Prayer—lengthy and difficult—led him to a self-emptying like that of Christ, climaxed by embracing a leper he met on the road. It symbolized his complete obedience to what he had heard in prayer: “Francis! Everything you have loved and desired in the flesh it is your duty to despise and hate, if you wish to know my will. And when you have begun this, all that now seems sweet and lovely to you will become intolerable and bitter, but all that you used to avoid will turn itself to great sweetness and exceeding joy.”

From the cross in the neglected field-chapel of San Damiano, Christ told him, “Francis, go out and build up my house, for it is nearly falling down.” Francis became the totally poor and humble workman.

He must have suspected a deeper meaning to “build up my house.” But he would have been content to be for the rest of his life the poor “nothing” man actually putting brick on brick in abandoned chapels. He gave up all his possessions, piling even his clothes before his earthly father—who was demanding restitution for Francis’ “gifts” to the poor—so that he would be totally free to say, “Our Father in heaven.” He was, for a time, considered to be a religious fanatic, begging from door to door when he could not get money for his work, evoking sadness or disgust to the hearts of his former friends, ridicule from the unthinking.

But genuineness will tell. A few people began to realize that this man was actually trying to be Christian. He really believed what Jesus said: “Announce the kingdom! Possess no gold or silver or copper in your purses, no traveling bag, no sandals, no staff” (Luke 9:1-3).

Francis’ first rule for his followers was a collection of texts from the Gospels. He had no intention of founding an order, but once it began he protected it and accepted all the legal structures needed to support it. His devotion and loyalty to the Church were absolute and highly exemplary at a time when various movements of reform tended to break the Church’s unity.

Francis was torn between a life devoted entirely to prayer and a life of active preaching of the Good News. He decided in favor of the latter, but always returned to solitude when he could. He wanted to be a missionary in Syria or in Africa, but was prevented by shipwreck and illness in both cases. He did try to convert the sultan of Egypt during the Fifth Crusade.

During the last years of his relatively short life, he died at 44, Francis was half blind and seriously ill. Two years before his death he received the stigmata, the real and painful wounds of Christ in his hands, feet and side.

On his deathbed, Francis said over and over again the last addition to his Canticle of the Sun, “Be praised, O Lord, for our Sister Death.” He sang Psalm 141, and at the end asked his superior’s permission to have his clothes removed when the last hour came in order that he could expire lying naked on the earth, in imitation of his Lord.

Source : www.syromalabarperth.org.au

Leave a Reply

Your email address will not be published. Required fields are marked *