St. Anthony of Padua

പാദുവായിലെ വിശുദ്ധ അന്തോണീസ്‌

പോര്‍ച്ചുഗലിലാണ് വിശുദ്ധ അന്തോണീസ്‌ ജനിച്ചത്‌. തന്റെ പതിനഞ്ചാമത്തെ വയസ്സില്‍ വിശുദ്ധന്‍ ലിസ്ബണിലുള്ള ഓഗസ്റ്റീനിയന്‍ ആശ്രമമായ സാവോവിസെത്തില്‍ ചേര്‍ന്നു. മൊറോക്കോയിലെ ഫ്രാന്‍സിസ്കന്‍ രക്തസാക്ഷികളുടെ വാര്‍ത്ത വിശുദ്ധന്റെ ചെവിയിലെത്തിയപ്പോള്‍ അദ്ദേഹം കൊയിംബ്രായിലെ ഫ്രാന്‍സിസ്കന്‍ ആശ്രമത്തില്‍ ചേര്‍ന്നു. തുടര്‍ന്നു വിശുദ്ധന്റെ സ്വന്തം അപേക്ഷ പ്രകാരം സഭാ മേലധികാരികള്‍ അദ്ദേഹത്തെ പ്രേഷിതപ്രവര്‍ത്തനത്തിനായി മൊറോക്കോയിലേക്ക്‌ അയച്ചു, പക്ഷേ രോഗബാധിതനായതിനേ തുടര്‍ന്നു വിശുദ്ധന് തിരിച്ച് വരേണ്ടി വന്നു. വിശുദ്ധന്റെ മടക്കയാത്രയില്‍ അദ്ദേഹം സഞ്ചരിച്ചിരുന്ന പായ്കപ്പല്‍ നിശ്ചിതമാര്‍ഗ്ഗത്തില്‍ നിന്നും മാറി സിസിലിയില്‍ എത്തി. ഇങ്ങനെയാണ് വിശുദ്ധ അന്തോണീസ് സിസിലിയില്‍ പ്രവേശിച്ചത്.

1221-ല്‍ അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസിന്റെ നേതൃത്വത്തില്‍ നടത്തപ്പെട്ട പ്രസിദ്ധമായ മാറ്റ്സിലെ സമ്മേളനത്തില്‍ വിശുദ്ധന്‍ പങ്കാളിയാവുകയും, ഫ്രാന്‍സിസ്കന്‍ സഭയുടെ റൊമാഗ്ന പ്രവിശ്യയിലേക്കയക്കപ്പെടുകയും ചെയ്‌തു. ആകസ്മികമായിട്ടാണ് വിശുദ്ധ അന്തോണീസ്‌ ഒരു സുവിശേഷ പ്രാസംഗികനായി മാറിയത്. ഒരിക്കല്‍ ഒരു ചടങ്ങില്‍ പ്രസംഗിക്കേണ്ട പ്രാസംഗികന്‍ എത്താത്തതിനാല്‍ വിശുദ്ധന്റെ മേലധികാരി വിശുദ്ധനോട് പ്രസംഗപീഠത്തില്‍ കയറി പ്രസംഗിക്കുവാന്‍ ആവശ്യപ്പെട്ടു. അന്തോണീസിന്റെ പ്രസംഗവും പാണ്ഡിത്യവും എല്ലാവരേയും ആകര്‍ഷിച്ചു, അതിനാല്‍ തന്നെ വടക്കന്‍ ഇറ്റലി മുഴുവന്‍ സുവിശേഷം പ്രഘോഷിക്കുന്നതിനായി വിശുദ്ധന്‍ നിയോഗിക്കപ്പെട്ടു. മതവിരുദ്ധവാദികളെ മതപരിവര്‍ത്തനം ചെയ്യുന്നതില്‍ വിശുദ്ധന്‍ വളരെയേറെ വിജയിച്ചതിനാല്‍ “മതവിരുദ്ധവാദികളുടെ ചുറ്റിക” എന്നാണ് വിശുദ്ധന്‍ അറിയപ്പെട്ടിരുന്നത്. ഇതിനിടെ വിശുദ്ധന്റെ ആഴമായ പാണ്ഡിത്യം മൂലം വിശുദ്ധ ഫ്രാന്‍സിസ്‌, അന്തോണീസിനെ ദൈവശാസ്ത്ര അദ്ധ്യാപനായി നിയമിച്ചു.

ജനങ്ങളെ വളരെയേറെ ആകര്‍ഷിച്ചിരുന്ന ഒരു സുവിശേഷ പ്രഘോഷകനായിരുന്നു പാദുവായിലെ വിശുദ്ധ അന്തോണീസ്‌. വിശുദ്ധന്‍ ഒരു നഗരത്തിലെത്തിയാല്‍ ആളുകള്‍ തങ്ങളുടെ കടകള്‍ അടക്കുമായിരുന്നു, വിശുദ്ധന്റെ പരിപാടികളില്‍ പങ്കെടുക്കുവാന്‍ ജനങ്ങള്‍ രാത്രിമുഴുവന്‍ ദേവാലയത്തില്‍ തങ്ങുമായിരുന്നു; ജനങ്ങളുടെ മനസ്സില്‍ അത്രമാത്രം സ്വാധീനമുള്ള ഒരു പ്രഘോഷകനായിരുന്നു വിശുദ്ധന്‍. പാദുവാ നഗരവുമായി ഒരു പ്രത്യേക ബന്ധം തന്നെ വിശുദ്ധനുണ്ടായിരുന്നു, കാരണം വിശുദ്ധന്റെ താമസ സ്ഥലവും, സുവിശേഷ പ്രഘോഷണത്തിന്റെ കേന്ദ്രവും പാദുവാ ആയിരുന്നു.

1231-ല്‍ അനുതാപത്തിലൂന്നിയുള്ള നിരവധി സുവിശേഷ പ്രഘോഷണ പരമ്പരകള്‍ക്ക്‌ ശേഷം വിശുദ്ധന്റെ ശക്തി ക്ഷയിക്കുകയും, അതേ തുടര്‍ന്ന് അദ്ദേഹം കാംബോസാന്‍പിയറോയില്‍ ഏകാന്തവാസം നയിക്കുവാന്‍ ആരംഭിക്കുകയും ചെയ്‌തു. എന്നാല്‍ പെട്ടെന്ന്‍ തന്നെ വിശുദ്ധന് പാദുവായിലേക്ക്‌ മടങ്ങേണ്ടി വന്നു. പക്ഷേ വിശുദ്ധന് പാദുവായില്‍ എത്തുവാന്‍ കഴിഞ്ഞില്ല, ക്ഷീണിതനായ അന്തോണീസിനെ ആര്‍സെല്ലായിലെ ‘പുവര്‍ ക്ലാര’ സന്യാസിനീ മഠത്തില്‍ എത്തിച്ചു. അവിടെ വെച്ച് വിശുദ്ധന്‍ കര്‍ത്താവില്‍ അന്ത്യനിദ്ര പ്രാപിച്ചു. അപ്പോള്‍ വിശുദ്ധന് 36-വയസ്സായിരുന്നു പ്രായം. പാദുവാ നഗരം മുഴുവനും വിശുദ്ധന്റെ അന്ത്യത്തില്‍ ദുഃഖമാചരിച്ചു. അദ്ദേഹത്തിന്റെ മരണത്തിനു ശേഷം ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ അന്തോണീസിനെ വിശുദ്ധനായി പ്രഖ്യാപിക്കുകയും, 1946-ല്‍ പിയൂസ്‌ പന്ത്രണ്ടാമന്‍ പാപ്പാ വിശുദ്ധനെ സഭയുടെ വേദപാരംഗതനായി അംഗീകരിക്കുകയും ചെയ്‌തു.

തിരുസഭയിലെ ഏറ്റവും പ്രസിദ്ധരായ വിശുദ്ധരില്‍ ഒരാളാണ് പാദുവായിലെ വിശുദ്ധ അന്തോണീസ്‌. കാണാതെപോകുന്ന സാധനങ്ങളുടേയും, മറ്റനവധി കാര്യങ്ങളുടേയും മധ്യസ്ഥനാണ് വിശുദ്ധ അന്തോണീസ്‌. ബ്രസീലില്‍ വിശുദ്ധനെ സൈന്യത്തിലെ ഒരു ജെനറല്‍ ആയിട്ടാണ് പരിഗണിക്കുന്നത്; പാവപ്പെട്ടവരുടെ മധ്യസ്ഥ സഹായിയായും വിശുദ്ധനെ കരുതുന്നു. മാത്രമല്ല വിശുദ്ധ അന്തോണീസ് മരിച്ച നിമിഷം മുതല്‍ വലിയ അത്ഭുതപ്രവര്‍ത്തകനായിട്ടാണ് വിശുദ്ധനെ പരിഗണിച്ച് വരുന്നത്.

On June 13, Catholics honor the memory of the Franciscan priest St. Anthony of Padua. Although he is popularly invoked today by those who have trouble finding lost objects, he was known in his own day as the “Hammer of Heretics” due to the powerful witness of his life and preaching.

The saint known to the Church as Anthony of Padua was not born in the Italian city of Padua, nor was he originally named Anthony. He was born as Ferdinand in Lisbon, Portugal during 1195, the son of an army officer named Martin and a virtuous woman named Mary. They had Ferdinand educated by a group of priests, and the young man made his own decision to enter religious life at age 15.

Ferdinand initially lived in a monastery of the Augustinian order outside of Lisbon.

But he disliked the distraction of constant visits from his friends, and moved to a more remote house of the same order. There, he concentrated on reading the Bible and the Church Fathers, while living a life of asceticism and heartfelt devotion to God.

Eight years later, in 1220, Ferdinand learned the news about five Franciscan friars who had recently died for their faith in Morocco. When their bodies were brought to Portugal for veneration, Ferdinand developed a passionate desire to imitate their commitment to the Gospel. When a group of Franciscans visited his monastery, Ferdinand told them he wanted to adopt their poor and humble way of life.

Some of the Augustinian monks criticized and mocked Ferdinand’s interest in the Franciscans, which had been established only recently, in 1209. But prayer confirmed his desire to follow the example of St. Francis, who was still living at the time.

He eventually obtained permission to leave the Augustinians and join a small Franciscan monastery in 1221. At that time he took the name Anthony, after the fourth-century desert monk St. Anthony of Egypt.

Anthony wanted to imitate the Franciscan martyrs who had died trying to convert the Muslims of Morocco. He traveled on a ship to Africa for this purpose, but became seriously ill and could not carry out his intention. The ship that was supposed to take him to Spain for treatment was blown off course, and ended up in Italy.

Through this series of mishaps, Anthony ended up near Assisi, where St. Francis was holding a major meeting for the members of his order. Despite his poor health, Anthony resolved to stay in Italy in order to be closer to St. Francis himself. He deliberately concealed his deep knowledge of theology and Scripture, and offered to serve in the kitchen among the brothers.

At the time, no one realized that the future “Hammer of Heretics” was anything other than a kitchen assistant and obedient Franciscan priest. Around 1224, however, Anthony was forced to deliver an improvised speech before an assembly of Dominicans and Franciscans, none of whom had prepared any remarks.

His eloquence stunned the crowd, and St. Francis himself soon learned what kind of man the dishwashing priest really was. In 1224 he gave Anthony permission to teach theology in the Franciscan order – “provided, however, that as the Rule prescribes, the spirit of prayer and devotion may not be extinguished.”

Anthony taught theology in several French and Italian cities, while strictly following his Franciscan vows and preaching regularly to the people. Later, he dedicated himself entirely to the work of preaching as a missionary in France, Italy and Spain, teaching an authentic love for God to many people – whether peasants or princes – who had fallen away from Catholic faith and morality.

Known for his bold preaching and austere lifestyle, Anthony also had a reputation as a worker of miracles, which often came about in the course of his disputes with heretics.

His biographers mention a horse, which refused to eat for three days, and accepted food only after it had placed itself in adoration before the Eucharist that Anthony brought in his hands. Another miracle involved a poisoned meal, which Anthony ate without any harm after making the sign of the Cross over it. And a final often recounted miracle of St. Anthony’s involved a group of fish, who rose out of the sea to hear his preaching when heretical residents of a city refused to listen.

After Lent in 1231, Anthony’s health was in decline. Following the example of his patron – the earlier St. Anthony, who had lived as a hermit – he retreated to a remote location, taking two companions to help him. When his worsening health forced him to be carried back to the Franciscan monastery in Padua, crowds of people converged on the group in hopes of paying their homage to the holy priest.

The commotion surrounding his transport forced his attendants to stop short of their destination. After receiving the last rites, Anthony prayed the Church’s seven traditional penitential psalms, sung a hymn to the Virgin Mary, and died on June 13 at the age of 36.

St. Anthony’s well-established holiness, combined with the many miracles he had worked during his lifetime, moved Pope Gregory IX – who knew the saint personally – to canonize him one year after his death.

“St. Anthony, residing now in heaven, is honored on earth by many miracles daily seen at his tomb, of which we are certified by authentic writings,” proclaimed the 13th-century Pope.

Source : www.syromalabarperth.org.au

Leave a Reply

Your email address will not be published. Required fields are marked *