St. Alphonsus Liguori

വിശുദ്ധ അല്‍ഫോന്‍സസ് ലിഗോരി

ഒരു വിശുദ്ധനെന്ന നിലയ്‌ക്കു മാത്രമല്ല, അല്‍ഫോന്‍സസ് മരിയ ലിഗോരി നമുക്ക് മാതൃകയാവേണ്ടത്. ഒരു നിമിഷം പോലും ജീവിതത്തില്‍ പാഴാക്കിക്കളയില്ല എന്നു കഠിനമായ ശപഥം എടുത്ത വ്യക്തിയായിരുന്നു അദ്ദേഹം. ജീവിച്ചിരുന്ന 91 വര്‍ഷങ്ങളില്‍ അദ്ദേഹം അതു തെളിയിക്കുകയും ചെയ്‌തു. ഇറ്റലിയിലെ കുലീനവും ധനികവുമായ ഒരു പ്രഭുകുടുംബത്തില്‍ ജനിച്ച അല്‍ഫോന്‍സസ് അസാമാന്യ ബുദ്ധിശക്തിയും സാമര്‍ഥ്യവുമുള്ള ഒരു ബാലനായിരുന്നു. പഠനത്തില്‍ സമര്‍ഥനായിരുന്ന അദ്ദേഹം 16-ാം വയസില്‍ നേപ്പിള്‍സ് സര്‍വകലാശാലയില്‍ നിന്നു നിയമബിരുദമെടുത്തു. 21-ാം വയസു മുതല്‍ കോടതിയില്‍ പ്രാക്ടീസ് ആരംഭിച്ചു. ഏതു കേസ് എടുത്താലും പൂര്‍ണമായി പഠിച്ച് മാത്രമേ അദ്ദേഹം കോടതിയിലെത്തിയിരുന്നുള്ളു. തന്റെ വാക്ചാതുര്യവും കഴിവും അദ്ദേഹത്തിന് എല്ലാ കേസുകളിലും വിജയം നേടിക്കൊടുത്തു. ഈശ്വരവിശ്വാസം തന്റെ വിജയത്തിന്റെ നെടുംതൂണാണെന്ന് അല്‍ഫോന്‍സസ് വിശ്വസിച്ചിരുന്നു. എന്നും രാവിലെ ദേവാലയത്തിലെത്തി വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്ത ശേഷമേ അദ്ദേഹം കോടതിയിലേക്ക് പോയിരുന്നുള്ളു. തന്റെ കഴിവില്‍ അമിതമായ ആത്മവിശ്വാസം കൈവന്നതോടെ ഒരിക്കല്‍ അദ്ദേഹം കേസിന്റെ സുപ്രധാനമായ ഒരു രേഖ വായിച്ചുമനസിലാക്കാന്‍ മെനക്കെടാതെയാണ് കോടതിയിലെത്തിയത്. എതിര്‍ഭാഗം വക്കീല്‍ ആ രേഖ കണ്ടിരുന്നു. ഫലം, ആദ്യമായി അല്‍ഫോന്‍സസിന്റെ ഒരു കേസ് പരാജയപ്പെട്ടു. ഈ പരാജയം അദ്ദേഹത്തിന്റെ ജീവിത്തില്‍ വഴിത്തിരിവായി. പൂര്‍ണമായും യേശുവിനു വേണ്ടി തന്റെ ജീവിതം മാറ്റിവയ്‌ക്കാന്‍ അദ്ദേഹം തീരുമാനിച്ചു. പൗരോഹിത്യം പഠിച്ചു. 29-ാം വയസില്‍ അദ്ദേഹം പൂരോഹിതനായി. അല്‍ഫോന്‍സസിന്റെ പിതാവ് ലിഗോരിക്ക് മകന്റെ ഈ തീരുമാനത്തോട് എതിര്‍പ്പായിരുന്നു. എന്നാല്‍, ഒരിക്കല്‍ മകന്റെ സുവിശേഷപ്രസംഗം അദ്ദേഹം കേള്‍ക്കാനിടയായി. ”മകനെ, എനിക്ക് ദൈവസ്‌നേഹം മനസിലാക്കിതരുവാന്‍ നിനക്ക് സാധിച്ചു. നിന്റെ പ്രേഷിതപ്രവര്‍ത്തനത്താല്‍ ഞാന്‍ അനുഗ്രഹീതനായിരിക്കുന്നു” എന്നാണ് ആ പിതാവ് അല്‍ഫോന്‍സസിനോട് പറഞ്ഞത്. കര്‍ശനമായ ചിട്ടകളും ഉപവാസവും അനുഷ്ഠിച്ചിരുന്ന അല്‍ഫോന്‍സസ് തന്റെ പ്രസംഗങ്ങളിലൂടെ നിരവധി പേരെ ദൈവത്തിലേക്ക് അടുപ്പിച്ചു. വളരെ ലളിതമായിച്ച കഥകളും ഉപമകളും നിറച്ച്ച്ച അദ്ദേഹം യേശുവിനെക്കുറിച്ച് പ്രസംഗിക്കുന്നത് കേള്‍ക്കാന്‍ ജനം തടിച്ചുകൂടി. നിരവധി സന്യാസസഭകള്‍ക്കും അദ്ദേഹം തുടക്കമിട്ടു. 1731ല്‍ അദ്ദേഹം രക്ഷകന്റെ സഭ സ്ഥാപിച്ചു. 1762 ല്‍ അദ്ദേഹത്തിനു മെത്രാന്‍പദവി ലഭിച്ചു. 111 പുസ്തകങ്ങള്‍ അദ്ദേഹം എഴുതി. ‘പരിശുദ്ധ കന്യാമറിയത്തിന്റെ മഹത്വങ്ങള്‍’, ‘വി. കുര്‍ബാനയുടെ സന്ദര്‍ശനങ്ങള്‍’ തുടങ്ങിയ അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ ഏറെ പ്രസിദ്ധമായിരുന്നു. അല്‍ഫോന്‍സസ് ജീവിച്ചിരിക്കുമ്പോള്‍ തന്നെ ‘വി. കുര്‍ബാനയുടെ സന്ദര്‍ശനങ്ങള്‍’ എന്ന പുസ്തകത്തിന്റെ 41 പതിപ്പുകളിറങ്ങി. 1839 ല്‍ പോപ് ഗ്രിഗറി പതിനാറാമന്‍ അല്‍ഫോന്‍സസിനെ വിശുദ്ധനായി പ്രഖ്യാപിച്ചു.

Moral theology, Vatican II said, should be more thoroughly nourished by Scripture, and show the nobility of the Christian vocation of the faithful and their obligation to bring forth fruit in charity for the life of the world. Alphonsus, declared patron of moral theologians by Pius XII in 1950, would rejoice in that statement.

In his day, Alphonsus fought for the liberation of moral theology from the rigidity of Jansenism. His moral theology, which went through 60 editions in the century following him, concentrated on the practical and concrete problems of pastors and confessors. If a certain legalism and minimalism crept into moral theology, it should not be attributed to this model of moderation and gentleness.

At the University of Naples, Alphonsus received a doctorate in both canon and civil law by acclamation, at the age of 16, but he soon gave up the practice of law for apostolic activity. He was ordained a priest, and concentrated his pastoral efforts on popular parish missions, hearing confessions, and forming Christian groups.

He founded the Redemptorist congregation in 1732. It was an association of priests and brothers living a common life, dedicated to the imitation of Christ, and working mainly in popular missions for peasants in rural areas. Almost as an omen of what was to come later, he found himself deserted after a while by all his original companions except one lay brother. But the congregation managed to survive and was formally approved 17 years later, though its troubles were not over.

Alphonsus’ great pastoral reforms were in the pulpit and confessional—replacing the pompous oratory of the time with simplicity, and the rigorism of Jansenism with kindness. His great fame as a writer has somewhat eclipsed the fact that for 26 years he traveled up and down the Kingdom of Naples preaching popular missions.

He was made bishop at age 66 after trying to reject the honor, and at once instituted a thorough reform of his diocese.

His greatest sorrow came toward the end of his life. The Redemptorists, precariously continuing after the suppression of the Jesuits in 1773, had difficulty in getting their Rule approved by the Kingdom of Naples. Alphonsus acceded to the condition that they possess no property in common, but with the connivance of a high Redemptorist official, a royal official changed the Rule substantially. Alphonsus, old, crippled and with very bad sight, signed the document, unaware that he had been betrayed. The Redemptorists in the Papal States then put themselves under the pope, who withdrew those in Naples from the jurisdiction of Alphonsus. It was only after his death that the branches were united.

At 71, Alphonsus was afflicted with rheumatic pains which left incurable bending of his neck. Until it was straightened a little, the pressure of his chin caused a raw wound on his chest. He suffered a final 18 months of “dark night” scruples, fears, temptations against every article of faith and every virtue, interspersed with intervals of light and relief, when ecstasies were frequent.

Alphonsus is best known for his moral theology, but he also wrote well in the field of spiritual and dogmatic theology. His Glories of Mary is one of the great works on that subject, and his book Visits to the Blessed Sacrament went through 40 editions in his lifetime, greatly influencing the practice of this devotion in the Church.

Source : www.syromalabarperth.org.au

Leave a Reply

Your email address will not be published. Required fields are marked *