Mar Addai
ക്രൈസ്തവ പാരമ്പര്യം അനുസരിച്ച്, അദ്ദായി എദേസ്സയില്‍ ജനിച്ചു വളര്‍ന്ന ഒരു യഹൂദനായിരുന്നു. യഹൂദരുടെ തിരുനാളില്‍ പങ്കെടുക്കുവാന്‍ ഇദ്ദേഹം ജെറുസലേമില്‍ എത്തുന്നത് പതിവായിരുന്നു. അവിടെവെച്ച് സ്നാപക യോഹന്നാന്റെ പ്രബോധനത്തില്‍ ആകൃഷ്ടനായി അദ്ദേഹത്തിന്റെ അനുയായി ആയിത്തീര്‍ന്ന അദ്ദായി അതിനുശേഷം യൂദയായില്‍ തുടര്‍ന്നു. പിന്നീട് യേശു ക്രിസ്തുവിനെ കണ്ടുമുട്ടിയ ഇദ്ദേഹം അദ്ദേഹത്തിന്റെ ശിഷ്യനായി മാറി. യേശു ക്രിസ്തുവിന്റെ എഴുപത്തിരണ്ട് ശിഷ്യന്മാരില് ഒരാളായി അദ്ദായിയും തിരഞ്ഞെടുക്കപ്പെട്ടു. തന്റെ ദൗത്യവാഹകരായി യേശു വിവിധ പ്രദേശങ്ങളിലേക്ക് ഈരണ്ടുപേരായി അയച്ചവരില്‍ ഇദ്ദേഹവും ഉള്‍പ്പെട്ടു.
യേശുവിന്റെ സ്വര്‍ഗ്ഗാരോഹണത്തിന് ശേഷം എദേസ്സിയിലേക്ക് പോയ അദ്ദായി അവിടെ അബ്ഗാര്‍ അഞ്ചാമന് രാജാവിന്റെ അടുക്കല്‍ സുവിശേഷം പ്രസംഗിക്കുകയും രാജാവിന്റെ കുഷ്ഠം സുഖപ്പെടുത്തുകയും ചെയ്തു. ഇതിനേത്തുടര്‍ന്ന് ക്രിസ്തുമതം സ്വീകരിച്ച അബ്ഗാര്‍ രാജാവ് എദേസ്സയില്‍ ക്രൈസ്തവ സഭയുടെ വളര്‍ച്ചയ്ക്ക് പിന്തുണ നല്കി. മെസൊപ്പൊട്ടേമിയ, സിറിയ, പേര്‍ഷ്യ എന്നിവിടങ്ങളിലായി സുവിശേഷം പ്രചരിപ്പിച്ച അദ്ദായി നിരവധി സ്ഥലങ്ങളില്‍ പുരോഹിതന്മാരെ നിയമിക്കുകയും അനേകരെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുകയും സഭ കെട്ടിപ്പടുക്കുകയും ചെയ്തു. ബെയ്റൂട്ടിലെ സഭാസ്ഥാപകനായും അദ്ദായി അറിയപ്പെടുന്നു.
പൗരസ്ത്യ സുറിയാനി ആചാരക്രമത്തിലെ പ്രധാന കൂദാശാക്രമം അദ്ദായി മാറി അനാഫൊറയാണ്. ഇതിന്റെ കര്‍ത്താക്കള്‍ മാര്‍ അദ്ദായിയും ശിഷ്യനായ മാര്‍ മാറിയുമാണെന്ന് പരമ്പരാഗതമായി വിശ്വസിക്കപ്പെട്ടു പോരുന്നു. പൗരസ്ത്യ സുറിയാനി ആചാരക്രമം പിന്തുടരുന്ന കിഴക്കിന്റെ സഭയിലെ വിഭാഗങ്ങളായ കിഴക്കിന്റെ അസ്സീറിയന്‍ സഭ, പുരാതന പൗരസ്ത്യ സഭ എന്നിവയും പൗരസ്ത്യ സുറിയാനി കത്തോലിക്കാ സഭകളായ കല്‍ദായ കത്തോലിക്കാ സഭ, സിറോ-മലബാര്‍ സഭ എന്നിവയും ഈ കൂദാശക്രമമാണ് ആരാധനയ്ക്ക് അനുവര്‍ത്തിക്കുന്നത്.
Fifth Sunday after Qyamta (Resurrection)
Today marks the commemoration of Mar Addai, who was sent by our Lord Isho M’shiha to the city of Edessa after King Abgar had written to Him and invited Him to his city. He was one of 70 Apostles of our Lord and a disciple of Marthoma Sleeha. Tradition holds that he died on the 5th Sunday after Easter.
Mar Addai went to Edessa after the Ascension of our Lord, baptizing and teaching the multitudes about the mysteries of the Holy Body and Blood, and building up the Church. The Eucharistic Prayer (Qudasha) we use in our liturgy is attributed to Mar Addai and his disciple Mar Mari.
Source : https://ml.wikipedia.org/