Season of Lent (നോമ്പുകാലം)
Malayalam : നോമ്പുകാലം (Nombukalam)
Suriyani : ܕܨܵܘܡܵܐ ܪܲܒܵܐ (Sawma Ramba)
Main Theme : പീഢാനുഭവവും മരണവും (Passion and Death of our Lord)
ഈശോയുടെ പരസ്യ ജീവിതത്തിന്റെ അവസാനത്തിലാണല്ലോ രക്ഷാകര കര്‍മ്മങ്ങളുടെ പരിസമാപ്തി കുറിക്കുന്ന അവിടുത്തെ പീഡാനുഭവവും മരണവും ഉത്ഥാനവും. ദനഹാക്കാലത്തിനും ഉയിര്‍പ്പുതിരുനാളിനും ഇടയ്ക്കുള്ള ഏഴ് ആഴ്ച്ചകള്‍ പ്രാര്തനയ്ക്കും പ്രായശ്ചിത്തത്തിനും ഉപവാസത്തിനുമായി നീക്കി വച്ചിരിക്കുന്നു. ഈശോയുടെ നാല്പതു ദിവസത്തെ ഉപവാസമാണ് “വലിയ നോമ്പ്'” എന്ന പേരില്‍ അറിയപ്പെടുന്ന ഈ കാലത്തിന്റെ അടിസ്ഥാനം. എങ്കിലും നാം സാധാരണമായി “അമ്പതുനോമ്പ്'” എന്നാണ് ഈ കാലത്തെ വിളിക്കുക.
മാര്‍ത്തോമ്മാ ക്രിസ്ത്യാനികള്‍ “പേത്തുര്‍ത്താ’ ഞായര്‍ മുതല്‍ ഉയിര്‍പ്പു തിരുനാള്‍വരെ നോമ്പു നോക്കിയിരുന്നതാകാം “അമ്പതു നോമ്പ്’ എന്നു പറയാനുള്ള കാരണം. “പേത്തുര്‍ത്താ’ എന്ന സുറിയാനി പദത്തിന്റെ അര്‍ത്ഥം “അവസാനിപ്പിക്കല്‍’, ‘തിരിഞ്ഞുനോക്കല്‍’ എന്നൊക്കെയാണ്. സുഭിക്ഷമായ ഭക്ഷണത്തിന്റെയും ആഘോഷങ്ങളുടെയും ദിനങ്ങളവസാനിച്ചു എന്നാണ് ഈ പദംകൊണ്ട് ഉദ്ദേശിക്കുന്നത്. മാമ്മോദീസാവഴി ദൈവമക്കളും പുതിയ മനുഷ്യരുമായിത്തീര്‍ന്ന നാം പാപംവഴി ദൈവത്തില്‍ നിന്നകന്നു. മനുഷ്യന്റെ പാപവും അതിന്റെ അനന്തരഫലങ്ങളും അനുതാപത്തിന്റെയും മനഃപരിവര്‍ത്തനത്തിന്റെയും ആവശ്യകതയും, അനുതപിക്കുന്ന പാപികളോടു ദൈവം കാണിക്കുന്ന അനന്തമായ സ്നേഹവും കാരുണ്യവും, ഈശോമിശിഹായുടെ പീഡാനുഭവം, മരണം, സംസ്കാരം എന്നിവയും ഈ കാലത്തിലെ ചിന്താവിഷയങ്ങളാണ്. ദൈവവുമായും മനുഷ്യര്‍ തമ്മില്‍ത്തമ്മിലും അനുരജിതരാകേണ്ട തിന്റെ ആവശ്യകതയിലേക്കു നോമ്പുകാലം പ്രത്യേകമായി ശ്രദ്ധ തിരിക്കുന്നു. അതുകൊണ്ടാണ് ഈ അവസരത്തില്‍ അനുരഞ്ജന കൂദാശ സ്വീകരിക്കാന്‍ സഭ വിശ്വാസികളെ പ്രേരിപ്പിക്കുക. പ്രലോഭനങ്ങളെ പരാജയപ്പെടുത്തി സ്വജീവിതം പിതാ വിനു സമര്‍പ്പിച്ച ഈശോയെപ്പോലെ നമ്മുടെ ദുരാശകളെ ഉന്മൂലനം ചെയ്ത്, തീക്ഷ്ണത നിറഞ്ഞ പ്രാര്‍ത്ഥനയിലും ആത്മാര്‍ത്ഥതയുള്ള ഉപവാസത്തിലും ഔദാര്യപൂര്‍വ്വകമായ ദാനധര്‍മ്മ പ്രവൃത്തികളിലും ഈ കാലം ചെലവഴിക്കണമെന്ന് സഭ നമ്മെ അനുസ്മരിപ്പിക്കുന്നു. മരണത്തെ പരാജയപ്പെടുത്തി ജീവിതത്തിലേക്കു പ്രവേശിച്ച ഈശോയെപ്പോലെ നമുക്കു പാപത്തിനു മരിച്ച് നിത്യജീവിതത്തിലേക്കു പ്രവേശിക്കാം.
The passion, death and resurrection of Jesus mark the climax of His salvific acts. The seven weeks between Denha and the feast of Easter are set apart for prayer, fasting, abstinence and reparation. The basis of this lenten season is the forty days fast of Jesus. Still, we call this period ‘Anpathu Nombu‘ (50 days’ fasting). Probably, because St. Thomas Christians fasted and abstained from ‘pethurtha‘ Sunday to Easter Sunday. The Syriac term ‘pethurtha‘ means ‘returning’, ‘ceasing’, etc. Lent is a season set apart mainly for repentance and reconciliation.
We who became God’s children and new creation in baptism drifted away from God by committing sin. During this season we meditate upon man’s sin and its consequences, the need for repentance and conversion, the infinite love and mercy of God towards repentant sinners and the passion, death and burial of Jesus Christ. Lenten season calls our attention in a special way to the need for reconciliation with God and fellow beings. Therefore, in this period, the Church persuades the faithful to receive the sacrament of reconciliation.
The Church reminds us to spend the lenten period in fervent prayers, sincere fasting and generous almsgiving and to eradicate our evil desires. Like Jesus who conquered death and entered into life, let us also die to sin and enter into eternal life.
Source : Syro-Malabar Liturgical Panchangam.