Season of Summer (കൈത്താക്കാലം)
Malayalam : കൈത്താക്കാലം (Kaithakkalam)
Suriyani : ܕܩܲܝܛܵܐ (Qaita)
Main Theme : സഭയുടെ വളര്‍ച്ച (Growth of the Church)
നമ്മുടെ കര്‍ത്താവിന്റെ പന്ത്രണ്ടു ശ്ലീഹന്മാരെ അനുസ്‌മരിച്ചു കൊണ്ടാണ് ഈ കാലം ആരംഭിക്കുന്നത്. സാധാരണമായി ഏഴ് ആഴ്‌ച്ചകള്‍ നീണ്ടുനില്‍ക്കുന്ന ഈ കാലത്തെ ‘കൈത്താക്കാലം‘ എന്നു വിളിക്കുന്നു. ‘കൈത്ത’ എന്ന പദത്തിന്റെ അര്‍ത്ഥം ‘വേനല്‍’ എന്നാണ്. വേനല്‍ക്കാലത്താണല്ലോ വിളവെടുപ്പും ഫലശേഖരണവും നടത്തുക. ശ്ലീഹാക്കാലത്തെ പ്രേഷിതപ്രവര്‍ത്തനത്തിന്റെ ഫലമായി ലോകത്തിന്റെ വിവിധ സ്ഥലങ്ങളില്‍ നടപ്പെട്ട സഭാതരു വളര്‍ന്നു പന്തലിച്ചു ഫലം പുറപ്പെടുവിക്കുന്നതിനെയാണ് ഈ കാലം നമ്മെ ഓര്‍പ്പിക്കുക. അതുകൊണ്ട് ഈ കാലം “സഭയുടെ വളര്‍ച്ചയുടെ” കാലമായി പരിഗണിക്കപ്പെടുന്നു.
സഭയുടെ വളര്‍ച്ചയെ നിയന്ത്രിക്കുന്ന മാനദണ്ഡം ഈ ലോകത്തില്‍ മിശിഹായ്‌ക്ക് സാക്ഷ്യം വഹിക്കുന്ന വ്യക്തികളുടെ ജീവിതമാണ്. അതുകൊണ്ട് സഭയുടെ വിശ്വസ്‌ത സന്താനങ്ങളായ ശ്ലീഹന്മാരുടെയും രക്തസാക്ഷികളുടെയും ഓര്‍മ്മ ഈ കാലത്തിന്റെ പ്രത്യേകതയാണ്. അവരുടെ ജീവിതചര്യ അനുകരിക്കാന്‍ എല്ലാ വിശ്വാസികള്‍ക്കും കടമയുണ്ടെന്ന വസ്‌തുതയും ഈ കാലം നമ്മെ അനുസ്‌മരിപ്പിക്കുന്നു. യഥാര്‍ത്ഥ വളര്‍ച്ച ആന്തരിക നവീകരണത്തില്‍ അടങ്ങിയിരിക്കുന്നു. നിയമാനുഷ്‌ഠാനത്തിലൂടെ, മനസ്സിന്റെയും ഹൃദയത്തിന്റെയും നവീകരണം വഴി, ഒരു സമൂലപരിവര്‍ത്തനം അനിവാര്യമായിരിക്കുന്നു എന്ന് ഈ കാലം ഓര്‍മ്മിപ്പിക്കുന്നു.
കര്‍ത്താവിന്റെ രണ്ടാമത്തെ വരവിനെ സൂചിപ്പിക്കുന്ന ഏലിയാ – സ്ലീവാ – മൂശക്കാലത്തിന്റെ മുന്നോടിയായിട്ടും ഈ കാലത്തെ മനസ്സിലാക്കാവുന്നതാണ്. അതുകൊണ്ട് അനുതാപത്തിന്റെയും മാനസാന്തരത്തിന്റെയും ആവശ്യകതയിലേക്കും ഈ കാലം വിരല്‍ ചൂണ്ടുന്നു. കര്‍ത്താവിന്റെ വരവിനുവേണ്ടി നാം ഒരുങ്ങിയിരിക്കണം. പാപത്തോടു വിടപറഞ്ഞ്, ജീവിത വിശുദ്ധിയില്‍ നമുക്കു വ്യാപരിക്കാം.
This season commences commemorating the twelve apostles of Christ. The seven week long period is called Kaitha. The term ‘Kaitha’ means summer. It is the season of harvest. This season reminds us of the growth of the Church as a result of the missionary activity of the apostles.
The criteria to measure the growth of the Church are the life of witness of the individual Christians. Hence the commemoration of apostles and martyrs who were faithful to the Church is a special feature of this season. It reminds also of our responsibility to follow their life-style. This season reminds us of a total conversion which is effected by the renewal of mind and heart through the obedience of the law.
It can be seen also as a preparation to the season of Elijah – Cross – Moses that points to the second coming of our Lord. It directs us to the need of repentance and conversion. We have to be prepared for the second coming of our Lord. May this season help us to renounce our sinful ways and lead a life of holiness.
Source : Syro-Malabar Liturgical Panchangam.