St. George
മെറ്റാഫ്രാസ്റ്റെസ് നല്‍കുന്ന വിവരണമനുസരിച്ച് വിശുദ്ധ ഗീവര്‍ഗീസ് കാപ്പാഡോസിയയിലാണ് ജനിച്ചത്. വിശുദ്ധന്റെ മാതാപിതാക്കള്‍ കുലീനരായ ക്രൈസ്തവ വിശ്വാസികളായിരുന്നു. തന്റെ പിതാവിന്റെ മരണശേഷം വിശുദ്ധന്‍ തന്റെ മാതാവുമൊത്ത് പലസ്തീനായിലേക്ക് പോയി. വിശുദ്ധന്റെ മാതാവിന്റെ ജന്മദേശമായിരുന്നു പലസ്തീന്‍. അവിടെ അവര്‍ക്ക് വളരെ വലിയ തോട്ടമുണ്ടായിരുന്നു. ക്രമേണ ഈ തോട്ടം വിശുദ്ധ ഗീവര്‍ഗീസിനു ലഭിച്ചു.
വിശുദ്ധ ഗീവര്‍ഗീസ് നല്ല ആരോഗ്യവാനായിരിന്നു. അതിനാല്‍ തന്നെ അദ്ദേഹം സൈന്യത്തില്‍ ചേരുകയും അദ്ദേഹത്തിന്റെ ധീരതയാല്‍ സൈന്യത്തിലെ ഉപസൈന്യാധിപതിയായി നിയമിതനാവുകയും ചെയ്‌തു. അധികം താമസിയാതെ ഡയോക്ലീഷന്‍ ചക്രവര്‍ത്തി വിശുദ്ധന് ഉയര്‍ന്ന സ്ഥാനമാനങ്ങള്‍ നല്‍കി.
പിന്നീട് ചക്രവര്‍ത്തി ക്രൈസ്തവര്‍ക്കെതിരായി യുദ്ധം ചെയ്തപ്പോള്‍, വിശുദ്ധ ഗീവര്‍ഗീസ് തന്റെ സ്ഥാനമാനങ്ങള്‍ ഉപേക്ഷിക്കുകയും, ചക്രവര്‍ത്തി കാണിക്കുന്ന ക്രൂരതയേക്കുറിച്ച് തുറന്ന്‍ പറയുകയും ചെയ്‌തു. ഉടന്‍ തന്നെ വിശുദ്ധന്‍ തടവിലടക്കപ്പെട്ടു. പ്രലോഭനങ്ങളും, വാഗ്ദാനങ്ങളും പിന്നീട് ക്രൂരമായ മര്‍ദ്ദനങ്ങളും വിശുദ്ധന് നേരിടേണ്ടി വന്നു. പക്ഷേ ഇതിനൊന്നിനും വിശുദ്ധനെ തളര്‍ത്തുവാന്‍ കഴിഞ്ഞില്ല.
അധികം വൈകാതെ തന്നെ വിശുദ്ധനെ തെരുവുകളിലൂടെ നടത്തിക്കുകയും ശിരച്ചേദം ചെയ്ത് കൊലപ്പെടുത്തുകയും ചെയ്‌തു. നിക്കോമീദിയായില്‍ രാജശാസനം ആദ്യമായി സ്ഥാപിച്ചപ്പോള്‍ അത് വലിച്ചുകീറിയ ധീരനായ ചെറുപ്പക്കാരന്‍ വിശുദ്ധ ഗീവര്‍ഗീസാണെന്ന് നിരവധിപേര്‍ വിശ്വസിക്കുന്നു.
അദ്ദേഹത്തിന്റെ ജോലിയുടെ സ്വഭാവവും അന്തിയോക്യായില്‍ ഉണ്ടായ ഒരു യുദ്ധത്തില്‍ വിശുദ്ധന്‍, ഗോഡ്ഫ്രേ ബൂയില്ലോണിന്റെ നേതൃത്വത്തിലുള്ള ക്രിസ്ത്യന്‍ സൈന്യത്തിന്റെ സഹായത്തിനെത്തുകയും, ആ യുദ്ധത്തില്‍ ക്രിസ്ത്യാനികള്‍ വിജയിച്ചു എന്ന വിവരണവുമാണ് വിശുദ്ധ ഗീവര്‍ഗീസിനെ സൈനികരുടെ മദ്ധ്യസ്ഥനായി പരിഗണിക്കുവാനുള്ള കാരണം. ഈ വിജയം വിശുദ്ധനെ യൂറോപ്പ് മുഴുവന്‍ പ്രസിദ്ധനാക്കുകയും, യുദ്ധവേളകളില്‍ സൈനികര്‍ വിശുദ്ധന്റെ നാമം വിളിച്ചപേക്ഷിക്കുന്ന പതിവിനു തുടക്കമിടുകയും ചെയ്‌തു.
മറ്റൊരു വിശ്വാസം കൂടിയുണ്ട്, റിച്ചാര്‍ഡ് ഒന്നാമന്‍ രാജാവിന്, സാരസെന്‍സിനെതിരായ യുദ്ധത്തിനിടക്ക് വിശുദ്ധ ഗീവര്‍ഗീസിന്റെ ദര്‍ശനം ഉണ്ടായതായി പറയപ്പെടുന്നു, രാജാവ് ഇക്കാര്യം തന്റെ സൈനികരെ അറിയിക്കുകയും ഇതില്‍ പ്രചോദിതരായ സൈന്യം ശത്രുക്കളെ എളുപ്പം പരാജയപ്പെടുത്തുകയും ചെയ്‌തു.
സാധാരണയായി വിശുദ്ധ ഗീവര്‍ഗീസിനെ ചിത്രങ്ങളില്‍ ഒരു കുതിരപ്പുറത്തിരിന്നു ഒരു വ്യാളിയുമായി കുന്തം കൊണ്ട് യുദ്ധം ചെയ്യുന്ന രീതിയിലാണ് ചിത്രീകരിച്ചിട്ടുള്ളത്. എന്നാല്‍ തന്റെ വിശ്വാസവും, ക്രിസ്തീയ സഹനശക്തിയും കൊണ്ട് തിന്മയെ കീഴടക്കി എന്നുള്ളതിന്റെ വെറുമൊരു പ്രതീകമെന്നതില്‍ കവിഞ്ഞ് യാതൊന്നുമല്ല. ക്രിസ്തുവിന്റെ രക്തസാക്ഷികളില്‍ ഏറ്റവും തിളക്കമാര്‍ന്ന ഒരു രക്തസാക്ഷിയായിട്ടാണ് വിശുദ്ധ ഗീവര്‍ഗീസിനെ കത്തോലിക്കാ സഭ ആദരിക്കുന്നത്.
ഗ്രീക്ക്കാര്‍ വിശുദ്ധന് ‘മഹാനായ രക്തസാക്ഷി’ എന്ന വിശേഷണം നല്‍കി ആദരിക്കുകയും വിശുദ്ധന്റെ തിരുനാള്‍ ദിനം ഒരു പൊതു അവധിയായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. പണ്ട് കാലത്ത് കോണ്‍സ്റ്റാന്റിനോപ്പിളില്‍ ഏതാണ്ട് അഞ്ചോ ആറോ ദേവാലയങ്ങള്‍ വിശുദ്ധന്റെ നാമധേയത്തില്‍ ഉണ്ടായിരുന്നു. അതില്‍ ഏറ്റവും പഴക്കമേറിയത് കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയാല്‍ നിര്‍മ്മിക്കപ്പെട്ടതെന്ന് കരുതപ്പെടുന്നു. ഇപ്പോഴും ചില പൗരസ്ത്യ രാഷ്ട്രങ്ങളില്‍ പ്രത്യേകിച്ച് ജോര്‍ജ്ജിയന്‍ നിവാസികള്‍ വിശുദ്ധ ഗീവര്‍ഗീസിനെ അവരുടെ മദ്ധ്യസ്ഥ-വിശുദ്ധനായിട്ടാണ് പരിഗണിക്കുന്നത്.
വിശുദ്ധന്റെ മാദ്ധ്യസ്ഥം വഴി നിരവധി യുദ്ധവിജയങ്ങളും, മറ്റു അത്ഭുതങ്ങളും നടന്നിട്ടുണ്ടെന്നു ചില ബൈസന്റൈന്‍ ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിരിക്കുന്നു. വിശുദ്ധനാട് സന്ദര്‍ശിക്കുന്ന തീര്‍ത്ഥാടകര്‍ പാലസ്തീനിലുള്ള വിശുദ്ധന്റെ ശവകുടീരവും, ദേവാലയവും സന്ദര്‍ശിക്കുന്നതിനാല്‍ പാശ്ചാത്യരാജ്യങ്ങളില്‍ വിശുദ്ധന്റെ നാമം വളരെയേറെ പ്രചരിപ്പിക്കപ്പെട്ടു. ആറാം നൂറ്റാണ്ടില്‍ ഫ്രാന്‍സില്‍ വിശുദ്ധനെ വളരെയേറെ ആദരിച്ചിരുന്നുവെന്ന് ടൂര്‍സിലെ വിശുദ്ധ ഗ്രിഗറി പരാമര്‍ശിച്ചിരിക്കുന്നു. മാത്രമല്ല അദ്ദേഹം നശിക്കാറായ വിശുദ്ധ ഗീവര്‍ഗീസിന്റെ ഒരു ദേവാലയം അറ്റകുറ്റപണികള്‍ ചെയ്ത് പുതുക്കുവാന്‍ ഉത്തരവിടുകയും ചെയ്തിട്ടുണ്ട്.
ഫ്രാന്‍സിലെ ആദ്യ ക്രിസ്ത്യന്‍ രാജാവായിരുന്ന ക്ലോവിസിന്റെ ഭാര്യയായിരുന്ന വിശുദ്ധ ക്ലോറ്റില്‍ഡിസ്, വിശുദ്ധന്റെ നാമധേയത്തില്‍ നിരവധി ദേവാലയങ്ങള്‍ നിര്‍മ്മിക്കുകയുണ്ടായി; ചെല്ലെസിലെ ദേവാലയവും ഈ മഹതി തന്നെയാണ് നിര്‍മ്മിച്ചിട്ടുള്ളത്. ജെനോവാ റിപ്പബ്ലിക്കിന്റെ സംരക്ഷകനായ വിശുദ്ധന്‍ കൂടിയാണ് വിശുദ്ധ ഗീവര്‍ഗീസ്.
1222-ല്‍ ഓക്സ്ഫോര്‍ഡില്‍ കൂടിയ ദേശീയ സമിതിയില്‍ ഇംഗ്ലണ്ട് മുഴുവന്‍ വിശുദ്ധന്റെ തിരുനാള്‍ ദിനം ഒരു അവധിദിവസമായി പ്രഖ്യാപിക്കണമെന്ന് ഉത്തരവിട്ടു. എഡ്വേര്‍ഡ് മൂന്നാമന്‍ ചക്രവര്‍ത്തി സ്ഥാപിച്ച പ്രഭുക്കളുടെ ബഹുമതിയുടെ അടയാളവും, ചിഹ്നവും വിശുദ്ധനായി സമര്‍പ്പിക്കപ്പെട്ടിട്ടുള്ളതാണ്. ലോകം മുഴുവനുമുള്ള ക്രൈസ്തവര്‍ക്ക് വിശുദ്ധനോടുള്ള അസാധാരണമായ ഭക്തി, തിരുസഭയില്‍ വിശുദ്ധന്റെ നാമം എത്രമാത്രം തിളക്കമുള്ളതാണെന്നതിന്റെ ആധികാരികമായ തെളിവാണ്.
Saint George suffered martyrdom in Palestine before the reign of Constantine. And that is all that can be said with certainty about Saint George. Yet where the documentary record is lacking, other traditions suffice. No one, after all, can document why we blow out candles on a birthday cake, where this nearly universal custom originated, or in what century it even began. Someone, somewhere, for some reason, thought it was a lovely thing to do, and started doing it, otherwise it would not be done today. But questions of where, when, and why fade when friends and family gather around their loved one in the dark, the simple joy on their faces captured in the flickering of the candlelight. Knowing the origin of a tradition matters, since it may reveal unappreciated depths to a common practice. But that a healthy tradition continues is more significant than knowing, or explaining, where it came from. Few Christians can explain the hypostatic union, but everyone loves to unwrap a gift on Christmas morning. No one can determine where and when Saint Valentine lived and died, but our lips broaden into a smile when we open a card on Saint Valentine’s Day. A good tradition conveys meaning implicitly whether its origin is obscure or not.
If traditions age like wine, then the traditions surrounding Saint George are of the rarest vintage. Devotion to Saint George is so ancient, so deeply rooted, and so cross cultural that to argue that it rose like a chimera from the hot desert sands would be ridiculous. In the remote valleys of the Judean Desert east of Jerusalem, clinging to the copper-colored cliffs shooting straight up from a wadi, is an ancient monastery named Saint George. It was founded in the fifth century. And amid the stately Roman ruins of Jerash, in Jordan, are the remaining stone walls and mosaic floors of the Church of Saint George, built around 530 A.D. Official devotion to Saint George manifests itself, then, in some of the oldest Christian structures in the Holy Land.
The murky origins of these early buildings merged with written traditions from centuries after George’s death until, over time, Saint George was known as a chivalrous knight who died for his faith under the Emperor Diocletian. The lore of a mounted warrior for Christ was immensely appealing to the Crusaders who populated the Holy Land in the twelfth and thirteenth centuries. They transported the hagiography of Saint George back to Europe with them. Oral tradition and popular custom then did its slow work until the ancient Palestinian devotion to Saint George was revived in a new age for new people in new lands. From the Byzantine east to the Latin west, from the Mediterranean south to the Saxon north, few saints became as popular as Saint George. He was named the patron of an enormous number of castles, kingdoms, churches, abbeys, cities, and orders, and even of England itself, where his dragon-slaying exploits still resonate in that country’s national mythology.
Traditions hold that Saint George was among the many soldier-martyrs of early Christianity who, instead of dying to protect the Emperor, were killed on the Emperor’s orders for refusing to deny Christ. A loyal soldier obeys his master and is prepared to offer his life for a higher good. Roman soldiers were naturally prepared to die for the faith, and many did, killed by their fellows perhaps with some regret. Though the legends swirling around Saint George cannot be verified, they have been accepted by the faithful of many nations for many centuries. Acceptance of traditions is a cultural sieve straining chunks of absurdity from the liquid truth. Saint George has passed through that filter all the stronger. He died for the faith when many of his contemporaries did not—and only the greatest of men did that.
Saint George, you were a loyal soldier and humble Christian who gave your life for Christ. Inspire us to have your same loyalty, your same courage, and your same nobility to die for a mighty cause, whether all at once or bit by bit over time.
Source : www.syromalabarperth.org.au