Season of Resurrection (ഉയിര്‍പ്പുകാലം)
Malayalam : ഉയിര്‍പ്പുകാലം (Uyirppukalam)
Suriyani : ܕܲܩܝܵܡܬܹܗܿ ܕܡܵܪܲܢ (Qyamta)
Main Theme : ഉയിര്‍പ്പും സ്വര്‍ഗ്ഗാരോഹണവും (Resurrection- Easter)
ഉയിര്‍പ്പുതിരുനാള്‍ മുതല്‍ പന്തക്കുസ്താ വരെയുള്ള ഏഴ് ആഴ്ച്ചകളാണ് ഉയിര്‍പ്പുകാലം. രക്ഷകന്റെ ഉത്ഥാനത്തിലൂടെ കൈവന്ന പുതുജീവനില്‍ ആഹ്ലാദിക്കുന്നതിനുള്ള അവസരമാണിത്. ഈ ആഹ്ലാദത്തിന്റെ പ്രതിഫലനമാണ് ഈ കാലത്തിലെ പ്രാര്‍ത്ഥനകളിലും ഗീതങ്ങളിലും ഉള്ളത്. ഈശോമിശിഹായുടെ ഉത്ഥാനം, പാപത്തിന്റെയും മരണത്തിന്റെയും സാത്താന്റെയും മേല്‍ അവിടുന്നു വരിച്ച വിജയം, അതുവഴി ഭോഷത്തത്തിന്റെ ചിഹ്നമായ കുരിശ് രക്ഷയുടെയും മഹത്ത്വത്തിന്റെയും ചിഹ്നമായി മാറുന്നത്, ഈശോയുടെ ഉയിര്‍പ്പ് നമ്മുടെ ഉയിര്‍പ്പിന്റെ അച്ചാരം, അവിടുത്തെ ഉയിര്‍പ്പ് ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാനം തുടങ്ങിയവയാണ് ഈ കാലത്തിലെ പ്രധാന ചിന്താവിഷയങ്ങള്‍. ആദിമസഭയില്‍ മാമ്മോദീസ നല്‍കിയിരുന്നത് ഉയിര്‍പ്പു തിരുനാളിനോട് അനുബന്ധിച്ചായിരുന്നു. വി. പൗലോസ് അനുസ്മരിപ്പിക്കുന്നതുപോലെ “അങ്ങനെ, അവന്റെ മരണത്തോട് ഐക്യപ്പെടുത്തിയ മാമ്മോദീസായാല്‍ നാം അവനോടൊത്തു സംസ്കരിക്കപ്പെട്ടു. അത്, മിശിഹാ മരിച്ചവരില്‍ നിന്ന് പിതാവിന്റെ മഹത്ത്വത്താല്‍ ഉയിര്‍ത്തെഴുന്നേറ്റപോലെ, നാമും ജീവന്റെ പുതുമയില്‍ നടക്കേണ്ടതിനാണ്. അവന്റെ മരണത്തിന്റെ സാദൃശ്യത്തോട് നാം ഏകീഭവിച്ചെങ്കില്‍ ഉത്ഥാനത്തോടും ഏകീഭവിക്കും” (റോമാ 6:4-5). ഉയിര്‍പ്പു കാലത്തിലെ ആദ്യ ആഴ്ച്ച, പുതുതായി മാമ്മോദീസ സ്വീകരിച്ച “പുതുക്രിസ്ത്യാനി”കളുടെ ആഴ്ച്ചയായി മാറ്റിവച്ചിരുന്നു. അതിനാല്‍ അനുകരണാര്‍ഹമായ ഈ പാരമ്പര്യം പുനര്ജീവിപ്പിച്ചു കൊണ്ട് ഉയിര്‍പ്പു തിരുനാളിനോടനുബന്ധിച്ചു മാമ്മോദീസ നല്‍കുക ഉചിതമായിരിക്കും.
The Season of Resurrection consists of seven weeks from Easter to Pentecost. It is a time of joy recalling the new life obtained through the cross which was a sign of folly becoming the sign of redemption and glory, the resurrection of Christ as a pledge of our resurrection, His resurrection as a basis Christian faith etc.
The early Church was administering the sacrament of baptism in connection with Easter. As St. Paul reminds us, ‘We were buried therefore resurrection of the Savior. In fact, the prayers and hymns of this period reflect this joy. Some of the important themes of this liturgical season are the resurrection of Christ, his victory over sin, death and Satan, with him by baptism into death, so that as Christ was raised from the dead by the glory of the Father, we too might walk in newness of life. For if we have been united with him in a death like his, we shall certainly be united with him in a resurrection like his.’ (Rom 6:4-5) The week after Easter was set apart for the newly baptized. It is worth imitating this ancient tradition of administering baptism in connection with Easter.
Source : Syro-Malabar Liturgical Panchangam.